Poems

'തുരുമ്പെടുപ്പ്'- ശ്രീകൃഷ്ണദാസ് മാത്തൂര്‍ എഴുതിയ കവിത

ഇരുമ്പിരുന്നു മടുക്കവേതുരുമ്പു പൂത്തു വസന്തമായ്.അകത്തെയഗാധ കടുപ്പംഅലിഞ്ഞുപോകും ഋതുവുമായ്

ശ്രീകൃഷ്ണദാസ് മാത്തൂര്‍

രുമ്പിരുന്നു മടുക്കവേ
തുരുമ്പു പൂത്തു വസന്തമായ്.
അകത്തെയഗാധ കടുപ്പം
അലിഞ്ഞുപോകും ഋതുവുമായ്.

ലോഹനാദം പതുക്കെയായ്
തുരുമ്പു സല്ലാപപ്പകര്‍ച്ചയില്‍
ഇരുന്നറിഞ്ഞുറച്ചു പോയ്
ഇരുമ്പിനും തുരുമ്പു ഭൂഷണം.

മഹാവനപ്പടര്‍പ്പു പോലെ
ഇലച്ചിലിന്‍ നൃത്തവശ്യത.
ചിതല്‍പ്രദക്ഷിണപ്പുറ്റു
തൊടുന്നപോല്‍ രാസവിസ്മയം. 
തുരുമ്പെടുത്തു പോകവേ
അമ്മയില്‍ മുങ്ങുമതേ സുഖം.

ഇരിഞ്ഞുപോം പദാര്‍ത്ഥത്തെ
ധ്യാനപുഷ്പമുരുമ്മുമത്ഭുതം.
ഇടയ്ക്കിടയ്ക്കീയെറിച്ചിലിന്‍
ഈര്‍പ്പമോടിരുന്നു പോകലും.
സാവധാനത്തുരുമ്പു ഭാഷണം
സാന്ത്വനത്തിന്‍ മറ്റൊരുന്മാദം.

മൂര്‍ച്ചവായില്‍ തുരുമ്പുപൂവിപ്ലവ
വസന്തചത്വരമുണര്‍ന്നിരിക്കെ
മറ്റു മുല്ലപ്പൂവിപ്ലവങ്ങളെന്ത്,
തുരുമ്പെടുക്കലനാദി വിപ്ലവം.
ഇരുമ്പുരുക്കിരമ്പമേ നിന്നില്‍
'തുരുമ്പുദിക്കട്ടെ', യിതെന്റെ
ഒരൊറ്റ പോംവഴി  പ്രാര്‍ത്ഥന.

ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെങ്കടലിൽ യുഎസ് വിമാനവാഹിനി കപ്പലിൽ തീപിടിത്തം; ശത്രുക്കളുടെ ആക്രമണമല്ലെന്ന് അമേരിക്ക

ശ്രീലങ്കയില്‍ 'അധികം' മത്സരങ്ങള്‍; അയര്‍ലന്‍ഡുമായും പോരാട്ടം; 12 മാസം ഇന്ത്യ കളത്തില്‍ 'കൂടുതല്‍ ബിസി'

'പിന്നിലും വേണം സീറ്റ് ബെല്‍റ്റ്'; മുന്നറിയിപ്പുമായി കേരളാ പൊലിസ്

എൽപിജി സിലിണ്ടറുകളുടെ വിതരണം; മുൻ​ഗണന സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം; അനാവശ്യ ഭീതി വേണ്ടെന്ന് കേന്ദ്രം

പാക് സ്പിന്നര്‍ അബ്രാര്‍ അഹമ്മദിനെ സ്വന്തമാക്കി കാവ്യ മാരന്റെ സണ്‍റൈസേഴ്‌സ് ലീഡ്‌സ്!

SCROLL FOR NEXT