Poems

'ജന്മം'- വി.ആര്‍. രാമകൃഷ്ണന്‍ എഴുതിയ കവിത

ആകാശത്തുനിന്ന്ഒരില അടര്‍ത്തി തിന്ന്ആഴിതന്നഴലൂറും നീരു്കരിയിലപോലെ ശ്വസിച്ച്വെന്തെരിയുമുള്ളം കാലിനാല്‍...

Author : വി.ആര്‍. രാമകൃഷ്ണന്‍

കാശത്തുനിന്ന്
ഒരില അടര്‍ത്തി തിന്ന്
ആഴിതന്നഴലൂറും നീരു്
കരിയിലപോലെ ശ്വസിച്ച്
വെന്തെരിയുമുള്ളം കാലിനാല്‍
കാലദേശങ്ങളിലൂടെ
അലഞ്ഞലഞ്ഞലയുമ്പോള്‍
പണിയിടങ്ങളിലെ പരുക്കും
ബലിനിലങ്ങളിലെ നനവും
പാഴിടങ്ങളിലെ വാഴ്‌വും
എന്നോടു പറയുന്നു
ഞാനൊരു മനുഷ്യനല്ലെന്ന്
ജന്മശാപങ്ങളുടെ
കനല്‍പൊന്തകളിലൂടെ
ജനിതക നേരുകളുടെ
കറുത്തവെളിച്ചത്തിലൂടെ
വിശന്നു വേകുന്ന പാരവശ്യങ്ങളിലൂടെ
എന്നെയവര്‍ വഴിനടത്തി
ആചാരമളന്നകലത്തില്‍
കുരലൊച്ചകള്‍ക്കിപ്പുറത്ത്
തെറികൊണ്ടവരെന്റെ
തന്തയെ തല്ലി
തെമ്മാടിത്തങ്ങള്‍ കൊണ്ട്
തള്ളയെ പൊള്ളിച്ചു
തായൊളിയെന്നെന്നെ
ബിരുദപ്പെടുത്തുന്നു.
ഞാനാരാണെന്നാരാഞ്ഞ്
നെഞ്ചില്‍ നെരിപ്പുമായി
തഞ്ചംതെറ്റി തരംതെറ്റി
തണലറ്റ് താളംതെറ്റി
ജാതകം കത്തിച്ച
ചിതയില്‍നിന്നു ചിതയിലേക്ക്
ജനിച്ചുകൊണ്ടേയിരിക്കുന്നു
ഇനിയുമിപ്പോഴും.
 

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലേബർ കോഡ് നടപ്പാക്കാനുള്ള നീക്കം കേന്ദ്രത്തെ തൃപ്തിപ്പെടുത്താൻ'; വിഡി സതീശനെതിരെ പിണറായി

Today's Rashi Phalam September 22| വീട്ടിലെ ആവശ്യത്തിന് ഉടൻ പരിഹാരം, തൊഴിൽ രംഗത്ത് അനുകൂല മാറ്റം

'ഒറ്റക്കെട്ട്'; ട്രംപിന്റെ മാധ്യമ വിലക്കിനെതിരെ പ്രമുഖ ചാനലുകൾ രംഗത്ത്, പരിപാടികൾ ബഹിഷ്കരിച്ചു

മുട്ടില്‍ മരംമുറി കേസ്: വിചാരണ തടയണമെന്ന പ്രതികളുടെ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

'കുട്ടികളുടെ സുരക്ഷ പ്രധാനം'; അതിക്രമം ഇനി ഇന്ത്യന്‍ അധികൃതര്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുമെന്ന് ഗൂഗിള്‍