Poems

'കാലില്‍ തീയുള്ളവന്‍'- നിധിന്‍ വിഎന്‍ എഴുതിയ കവിത

സ്വപ്നം ഒറ്റുന്ന,ഭയത്തിന്റെ കുളമ്പടിയുമായിതിരസ്‌കരിക്കപ്പെട്ടൊരു കൂട്ടംഅനുഗമിക്കുന്ന കരുത്ത്

Author : നിധിന്‍ വിഎന്‍

പാദമുദ്ര
പതിച്ചുപോകുന്ന
നോട്ടം

സ്വപ്നം ഒറ്റുന്ന,
ഭയത്തിന്റെ കുളമ്പടിയുമായി
തിരസ്‌കരിക്കപ്പെട്ടൊരു കൂട്ടം
അനുഗമിക്കുന്ന കരുത്ത് 

കറുത്തവന്‍,
വേദനക്കാറ്റടിച്ച് ജ്വലിക്കുന്ന
രണ്ട് സൂര്യന്‍
അവന്റെ കണ്ണുകള്‍

അവന്റെ വിരലുകള്‍ക്കിടയില്‍
സൂക്ഷ്മതന്ത്രങ്ങള്‍കൊണ്ട് നാം നെയ്ത
ചരിത്രം കത്തിയമരുന്നു.

ഭൂതകാല കുളിരുകളല്ല,
ജീവിതം പൊള്ളിയടര്‍ന്ന
സത്യങ്ങള്‍.

കേള്‍ക്കരുതവനെ.
കരുത്തിനെ വാലിലേക്കാവാഹിച്ച്
എഴുന്നേല്‍ക്കും നാഗമവന്‍

അല്ല,
നമ്മുടെ ഭാഷയല്ല.
മൂര്‍ച്ചകൊണ്ട്
ചങ്ങലയറുക്കുന്ന
യുക്തി.

സത്യമാണ് ചങ്ങാതിമാരെ,
കാലില്‍ തീയുള്ളൊരുവന്‍
നഗരം ചുറ്റാനിറങ്ങിയിട്ടുണ്ട്.

അവന്റെ ഭാഷ
കേട്ടുപോകരുത്...

ഹൃദയം പതറുമ്പോഴും
കാഞ്ചിയില്‍ വിരലമര്‍ത്താന്‍
ശീലിക്കുകതന്നെ വേണം...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായിയേക്കാള്‍ ശക്ത ഭാര്യയാണ്; അമേരിക്കയിലും യുഎഇയിലും ബിസിനസുണ്ട്'

സോനം വാങ്‌ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതിയുടെ അനുമതി

'എന്റെ കൊച്ചിനെ പറഞ്ഞത് വേദനിപ്പിച്ചു; ജീവിതം ഒന്നേയുള്ളൂ, ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കരുത്'; ആദ്യമായി പ്രതികരിച്ച് മഞ്ജു പിള്ള

മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയെന്നാരോപിച്ച് എസ്ഐയെ തടഞ്ഞുവെച്ചു: സിപിഎം ഏരിയാ സെക്രട്ടറിയുൾപ്പെടെ 200 പേർക്കെതിരെ കേസ്

'അമുസ്ലിങ്ങളെ വയ്ക്കാൻ ബോർഡ് സമ്മതിച്ചു': ലീഗ് നിലപാട് അതല്ലെന്ന് സലാം, ഇടതുപക്ഷത്തിന് വിമർശനം