Poems

തിക്തസാക്ഷി: വിജില എഴുതിയ കവിത

സൂര്യനെആഞ്ഞുപുല്‍കികരിഞ്ഞര്‍ദ്ധചന്ദ്രയായപാതിരാഭിക്ഷുകിപാതി തിരയായവള്‍

Author : വിജില

സൂര്യനെ
ആഞ്ഞുപുല്‍കി
കരിഞ്ഞര്‍ദ്ധചന്ദ്രയായ
പാതിരാഭിക്ഷുകി
പാതി തിരയായവള്‍

അവളുടെ ഓര്‍മ്മകളെ അളക്കാന്‍ ഒരു അമാവാസി
കാത്തുകിടക്കുന്നു
ചുവക്കാനുള്ളതാണ്
ഇനിയുമവശേഷിക്കുന്ന
അര്‍ദ്ധായുസ്സ് എന്ന്
തിരിച്ചറിയുവോളം

നീ വരച്ചിടുമ്പോള്‍
നിന്റെ ഓര്‍മ്മയിലൊരു
സുഗന്ധവുമില്ല.
എന്നിട്ടും കള്ളമല്ലെന്ന് വിശ്വസിച്ച്
നീയെത്ര പ്രകാശം
ചൊരിഞ്ഞൂ
എനിക്കായ് 
എന്റെ ഇലപൊഴിഞ്ഞ തണ്ടിനായ് എന്ന്
വേരുപടലങ്ങളാലെഴുതിക്കൊണ്ടിരിക്കുന്നു
ഉറപ്പില്ലാ മണ്ണില്‍

പാതി മഴയായവളെയും
സൂര്യകാന്തിയെന്നു വിളിക്കാം
മേഘം കൈക്കൊണ്ടതവളുടെ
കണ്ണുനീര്‍ക്കുടങ്ങള്‍

പാതി സന്ധ്യയായവളെയും
സൂര്യകാന്തിയെന്നു വിളിക്കാം
ചങ്ക് പറിച്ചെറിഞ്ഞ്
ചുവന്നവളെങ്കിലും ഒറ്റയുടയാടയാല്‍ മഞ്ഞചുറ്റി
സ്വയം മറയുന്നതാകയാല്‍

നക്ഷത്രങ്ങളുടെ
നിലാവിന്റെ
കൂട്ടുകാരിയാകയാല്‍
പകലവന്റെ
പഴികേട്ട് പഴികേട്ട്
ഒരു പകല്‍ജന്മം മതിയാക്കി
മഞ്ഞച്ചിറകുകള്‍ പൊഴിച്ച്
നടുനിവര്‍ന്ന
ഒരു കരിന്തുമ്പി

നീ വരച്ചിട്ട
സൂര്യകാന്തിപ്പാതി
ഞാന്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒന്നിച്ച് ഓണാഘോഷം, ബത്ലഹേം സിനിമ ഒരുമിച്ച് കണ്ടു, മൂവരും ഉറ്റസുഹൃത്തുക്കൾ; കൊലപാതകത്തിൽ ദുരൂഹത, യുവതി കസ്റ്റഡിയില്‍

മൂന്നാർ പൊലീസ് സ്റ്റേഷൻ വളപ്പിൽ കാട്ടാനയിറങ്ങി; ഭീതി പരത്തി 'വിരിഞ്ഞ കൊമ്പൻ'

അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തില്‍ ഉലഞ്ഞ് ഓഹരി വിപണി, സെന്‍സെക്‌സ് 400 പോയിന്റ് ഇടിഞ്ഞു; എണ്ണവില വീണ്ടും 90 ഡോളര്‍ കടന്നു

അതിരപ്പിള്ളി-മലക്കപ്പാറ പാതയിൽ ആംബുലൻസിന് നേരെ കാട്ടാന ആക്രമണം

കാന്തപുരത്തിന്റെത് പൊതു സമൂഹത്തിന് സ്വീകാര്യമായ നിലപാടല്ല; ഭരണഘടന എല്ലാവരെയും തുല്യരായി കാണുന്നു: മന്ത്രി ബിന്ദുകൃഷ്ണ