Poems

പക്ഷിത്തോറ്റം - ഉമാരാജീവിന്റെ കവിത 

കൈകാലുകള്‍ക്കിടയ്ക്കാണ്ആകാശം പതുങ്ങിയിരിക്കുന്നത്.

Author : ഉമാ രാജീവ്


കൂര്‍ത്ത കൊക്കും
മൂര്‍ച്ചയുള്ള നഖങ്ങളും 
പുതയ്ക്കാനും പറക്കാനും കഴിവുള്ള
തൂവലുകളും ഒക്കെയുള്ള
പക്ഷിക്കുമീതെ
പച്ചമാംസം ഉരുക്കിയൊഴിച്ചാണ് 
മനുഷ്യനെ വാര്‍ക്കുന്നത്.

കൈകാലുകള്‍ക്കിടയ്ക്കാണ്
ആകാശം പതുങ്ങിയിരിക്കുന്നത്.

നെഞ്ചിന്‍ കുഴിയില്‍ ഒരാന്തലാണ് 
പറക്ക് പറക്ക് എന്ന ഉള്‍വിളിയും 
പോരൂ പോരൂ എന്ന പുറമൊഴിയും 
തുകലില്‍ കൊട്ടിപ്പാടുന്നത് 
അവിടെയാണ്

കണ്ണുകളും മൂക്കും 
ചുണ്ടുമൊന്നുമില്ല 
കൂര്‍പ്പിക്കല്‍ 
മാത്രമേയുള്ളൂ 
മുന്നോട്ട് എന്ന
മൂളക്കം മാത്രം 

ഇണ എന്ന സങ്കല്പമേയില്ല 
ഭൂമിയിലേക്ക് 
കാഷ്ഠവും ശുക്ലവും മുട്ടയും 
തട്ടിക്കുടഞ്ഞിട്ടു പോവാന്‍ 
ഒരു പോംവഴി വേണം 
അതിനു ഞാന്‍ മാത്രം പോര 
എന്ന ഒരു പോരായ്മ മാത്രമേയുള്ളു 

വേഗത്തിനൊപ്പം 
അനങ്ങിക്കൊണ്ടിരിക്കാന്‍,
പോക്കിടങ്ങളിലെല്ലാം
വഴിവെട്ടാന്‍
വെന്നിപ്പറകള്‍ക്കൊപ്പം  
സാക്ഷ്യം പറയാന്‍ 
കൂട്ടത്തില്‍പ്പെട്ട ഒന്നുവേണം

കൂട്ടുകാരോട് 
കഥ പറഞ്ഞു കൊടുക്കാന്‍
സ്വന്തം ഭാഷയില്‍ ചിലയ്ക്കുന്ന 
ഒന്നുവേണം എന്നേയുള്ളു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹി സമരക്കടലാവും; ഇന്ത്യാസഖ്യത്തിന്റെ മഹാറാലി ഇന്ന്; പത്ത് ലക്ഷം പേര്‍ പങ്കെടുക്കും; വന്‍ പൊലീസ് സന്നാഹം

ഇനി അജ്ഞാത നമ്പറുകളില്‍ നിന്ന് കോളുകള്‍ വരില്ല, ആര് വിളിച്ചാലും പേര് കാണിക്കും; സിനാപ് ഇന്ന് മുതല്‍

മദ്യപിക്കാന്‍ പണം നല്‍കിയില്ല; ഫോര്‍ട്ട് കൊച്ചിയില്‍ മകന്‍ അമ്മയെ ചവിട്ടിക്കൊന്നു

വൈഭവ് സൂര്യവംശിയെ ഇറക്കുമോ, ആര് പുറത്തിരിക്കും? ഇന്ന് അഞ്ചാം ടി20

'മുഖ്യമന്ത്രിയെന്ന നിലയില്‍ വിഡി സതീശന്റെ ആദ്യ കേരളപ്പിറവി; വരാനിരിക്കുന്നത് അസാധാരണമായ അവസരങ്ങള്‍'; ആശംസകളുമായി പ്രധാനമന്ത്രി