Poems

വേഴ്ച: ബികെ ഹരിനാരായണന്‍ എഴുതിയ കവിത

ചോരപ്പൂവിറ്റിപ്പോയപിടച്ചിലില്‍എന്റെ കണ്ണ് നക്ഷത്രങ്ങളായി

Author : ബി.കെ. ഹരിനാരായണന്‍

മൗനംകൊണ്ട് കൊട്ടിയടച്ച്
ഓടാമ്പലിട്ടപ്പോള്‍
നീയും ഞാനും രണ്ട് മേല്‍വിലാസങ്ങളായി

ശബ്ദമുണ്ടാക്കാതെ
ആകാംക്ഷയുടെ 
ഒതുക്ക് കയറുമ്പോള്‍
മറവിത്താഴ്ചയുടെ
തൊട്ടുമുമ്പുള്ള
ഓര്‍മ്മയുടെ കൈവരിയില്‍
ഉന്മാദം കൊണ്ട് നീലിച്ച
ഒരു കുഞ്ഞു വാക്ക്

ചോരപ്പൂവിറ്റിപ്പോയ
പിടച്ചിലില്‍
എന്റെ കണ്ണ് നക്ഷത്രങ്ങളായി

പൊള്ളുന്ന വാക്കിനെ
ഇറുകെ പുണര്‍ന്ന് ചായുമ്പോള്‍
തലയിണക്കടിയില്‍ 
ഒരു ചിതര്‍ച്ച

പണ്ട് നീ തന്ന തേഞ്ഞുപോയ
കുപ്പിവളയാണ്

മതില്‍പ്പുറത്തെ
പാല്‍ക്കുപ്പിയില്‍
വെയില്‍ നിറയുമ്പോള്‍
മുടി വാരിച്ചുറ്റി
ചൂലെടുത്തു.

സാവധാനം വളച്ചില്ലുകള്‍
അടിച്ചുവാരിയെടുത്ത്
ജനല്‍വഴിയെറിഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

പൊതുപ്രവർത്തകരുടെ അഴിമതിക്കേസുകൾ പൂഴ്ത്തി സർക്കാർ; വിചാരണാനുമതി നൽകാതെ കെട്ടിക്കിടക്കുന്നത് 74 ഫയലുകൾ

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല, പ്രചാരണങ്ങള്‍ വ്യാജം; വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്ന് എന്‍ടിഎ

തൃശ്ശൂരിൽ പൊലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച് ലഹരിസംഘം; സ്വിഫ്റ്റ് കാർ വളഞ്ഞ് 35 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പിടികൂടി

SCROLL FOR NEXT