Entertainment

മാരി 2, സിലുക്കുവാരുപെട്ടി സിങ്കം, അടങ്ക മറു, കനാ: ഇന്ന് പ്രദര്‍ശനത്തിനെത്തുന്ന നാല് തമിഴ് ചിത്രങ്ങള്‍

ധനുഷ് നായകനായി എത്തുന്ന മാരി 2വില്‍ വില്ലനായി എത്തുന്നത് ടൊവിനോ തോമസ് ആണ്.

Author : സമകാലിക മലയാളം ഡെസ്ക്

ഇന്ന് നാല് തമിഴ് ചിത്രങ്ങളാണ് റിലീസ് ചെയ്യുന്നത്. ധനുഷ് നായകനായി എത്തുന്ന മാരി 2, ജയം രവി ചിത്രം അടങ്ക മറു, ശിവകാര്‍ത്തികേയന്‍ ചിത്രം കനാ, വിഷ്ണു വിശാല്‍ ചിത്രം സിലുക്കുവാരുപെട്ടി സിങ്കം എന്നിവയാണ് ഇന്ന് പ്രദര്‍ശനത്തിന് എത്തുന്ന തമിഴ് ചിത്രങ്ങള്‍. സിലുക്കുവാരുപെട്ടി സിങ്കം, കനാ എന്നിവ ഇന്ന് കേരളത്തില്‍ റിലീസ് ഇല്ല.

മാരി 2

ധനുഷ് നായകനായി എത്തുന്ന മാരി 2വില്‍ വില്ലനായി എത്തുന്നത് ടൊവിനോ തോമസ് ആണ്. സായി പല്ലവിയാണ് ചിത്രത്തിലെ നായിക. വരലക്ഷ്മി ശരത്കുമാര്‍, വിദ്യ പ്രദീപ്, കൃഷ്ണ എന്നിവരാണ് ചത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓം പ്രകാശ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. നിര്‍മ്മാണം ലൈക്ക പ്രൊഡക്ഷന്‍സ്.

സിലുക്കുവാരുപെട്ടി സിങ്കം

രാക്ഷസന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിഷ്ണു വിശാല്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് സിലുക്കുവാരുപെട്ടി സിങ്കം. ചെല്ല അയ്യാവു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഓവിയയും, രജീനയുമാണ് നായികമാര്‍. യോഗി ബാബു, മന്‍സൂര്‍ അലി ഖാന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 

അടങ്ക മറു

അടങ്ക മറുവില്‍ ജയം രവിയാണ് നായകന്‍. കാര്‍ത്തിക് തങ്കവേല്‍ സംവിധാനം ചെയ്യുന്ന ചത്രം നിര്‍മിച്ചിരിക്കുന്നത് ഹോം മൂവി മേക്കറിന്റെ ബാനറില്‍ സുജാത വിജയകുമാര്‍ ആണ്. ജയം രവി പൊലീസ് ആയി അഭിനയിക്കുന്ന ചിത്രത്തില്‍ റാഷി ഖന്നയാണ് നായിക. ഷംന കാസിം ചിത്രത്തില്‍ ശ്രദ്ധേയ വേഷത്തില്‍ എത്തുന്നുണ്ട്. 

കനാ

ശിവകാര്‍ത്തികേയന്‍ ആദ്യമായ് നിര്‍മാതാവാകുന്ന ചിത്രമാണ് കനാ. ഐശ്വര്യ രാജേഷ് ആണ് ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വനിതാ ക്രിക്കറ്റ്‌റുമായി ബന്ധപ്പെട്ട ചിത്രം സംവിധാനം ചെയ്യുന്നത് അനുരാജയാണ്. സത്യരാജ്, ശിവകാര്‍ത്തികേയന്‍ എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നും നിരവധി ക്രിക്കറ്റ് താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത് ദിബു ആണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് ഉദ്യോഗസ്ഥ പോര് അല്ല, ചലഞ്ച് മാത്രം'; തദ്ദേശവകുപ്പിലെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് രണ്ടു പദ്ധതികളില്‍ മന്ത്രി കെ എം ഷാജി

'ആ ശബ്ദം ചെവിയില്‍ മുഴങ്ങിയത് മറക്കില്ല'; നാന പടേക്കറും വിനായകനും ഒരുമിക്കാനിരുന്ന സിനിമ; ഉള്ളുനീറി സംവിധായകന്‍

പി വി അൻവറിന് വീണ്ടും തിരിച്ചടി; കെഎഫ്സി വായ്പാ തട്ടിപ്പിലെ വിജിലൻസ് കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു

പണം വാരാം, പോസ്റ്റ് ഓഫീസ് സ്‌കീമും എസ്‌ഐപിയും ചേര്‍ന്നുള്ള കിടിലന്‍ സ്ട്രാറ്റജി; വിശദാംശങ്ങള്‍