Entertainment

ജയസൂര്യയുടെ 'തൃശൂര്‍പൂരം': ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

2019 ഒക്ടോബറില്‍ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Author : സമകാലിക മലയാളം ഡെസ്ക്

ജയസൂര്യയുടെ പുതിയ ചിത്രം തൃശൂര്‍ പൂരത്തിന്റെ ഫസ്റ്റ് ലുക് പുറത്തിറങ്ങി. താരത്തിന്റെ പിറന്നാള്‍ ദിനത്തിലാണ് അണിയറക്കാര്‍ പോസ്റ്റര്‍ പുറത്ത് വിട്ടത്. മാസ് ലുക്കില്‍ നടന്നു വരുന്ന ജയസൂര്യയും സംഘവുമാണ് ഫസ്റ്റ് ലുക്കില്‍. ഇത് ജയസൂര്യയ്ക്കുള്ള പിറന്നാള്‍ സമ്മാനമാണെന്ന രീതിയില്‍ തന്നെയാണ് ഫ്രൈഡേ ഫിലിംസ് പോസ്റ്റര്‍ പുറത്തിറക്കിയത്. 

ജയസൂര്യയെ നായകനാക്കി വിജയ് ബാബുവിന്റെ നേതൃത്വത്തിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിക്കുന്ന ചിത്രമാണ് തൃശൂര്‍ പൂരം. അങ്കമാലി ഡയറീസ്, ആട് 2, ജൂണ്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. 

മാസ് ആക്ഷനുമായി എത്തുന്ന ചിത്രത്തില്‍ ജയസൂര്യ പുല്ല് ഗിരി എന്ന കഥാപാത്രം കൈകാര്യം ചെയ്യും. നിര്‍മ്മാതാവായ വിജയ് ബാബു ഒരു പ്രധാന വേഷം കൂടി ചെയ്യുന്നുണ്ട്. സിനിമ ഓരോ വിഭാഗങ്ങളായാണ് വിഭജിച്ചിരിക്കുന്നത്. 2019 ഒക്ടോബറില്‍ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹർജിക്കാരില്‍ ഒരാള്‍ പെരുമാറ്റം വിശദീകരിക്കേണ്ടി വരും' ; രാഹുലിൻറെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

'എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനില്ല'; CMRL കേസില്‍ മാത്യു കുഴല്‍നാടനെ തള്ളി ചെന്നിത്തല

തുലാവര്‍ഷമെത്തി, ഇന്നും നാളെയും കോരിച്ചോരിയുന്ന മഴ; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഇന്ത്യന്‍ ക്രിക്കറ്റില്‍ വിവിഎസ് ലക്ഷ്മണന്‍ പിടിമുറുക്കുന്നു? ചീഫ് സെലക്ടര്‍ ആകാൻ പാര്‍ഥിവ് പട്ടേലില്ല, ക്ഷണം നിരസിച്ച് മുന്‍ താരങ്ങള്‍

24 കിലോമീറ്റര്‍ മൈലേജ്, നാലു വേരിയന്റുകള്‍, പ്രാരംഭ വില 9.99 ലക്ഷം രൂപ; മഹീന്ദ്ര എക്‌സ് യുവി 3എക്‌സ്ഒ സിഎന്‍ജി വേര്‍ഷന്‍ വിപണിയില്‍