Entertainment

പിസി ജോര്‍ജ്ജിന് ഐപിഎസ്

മിത്രന്‍ നൗഫല്‍ ദീന്‍  സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പൊലീസ് വേഷത്തിലെത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പിസി ജോര്‍ജ്ജ് വീണ്ടും വെള്ളിത്തിരയില്‍ എത്തുന്നു. ഇത്തവണയെത്തുന്നത് പൊലീസ് കമ്മീഷണറായി. മിത്രന്‍ നൗഫല്‍ ദീന്‍  സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പൊലീസ് വേഷത്തിലെത്തുന്നത്. 'തീക്കുച്ചിയും പനിത്തുള്ളിയും' എന്ന ചിത്രത്തില്‍ കാക്കിയ്ക്ക് പുതിയ മാനങ്ങള്‍ നല്‍കുയാണ് പിസി ജോര്‍ജ്ജ്

കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നു സൂചിപ്പിക്കുന്നതാണ് ട്രെയിലര്‍.  'ഒരു മഞ്ഞുതുള്ളിയില്‍ തട്ടി തീപ്പെട്ടിക്കൊള്ളി കത്തിയ കഥ'' എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങുന്ന ചിത്രം സസ്‌പെന്‍സ് ത്രില്ലര്‍ ആണെന്നത് ട്രെയിലറില്‍ നിന്നു വ്യക്തമാണ്. 

കൃഷ്ണ കുമാര്‍, കനി കുസൃതി, ബിനീഷ് ബാസ്റ്റിന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്‍സൈന്‍ മീഡിയയുടെ ബാനറില്‍ ടിഎ മജീദ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ഒരുപറ്റം പുതുമുഖങ്ങളുമായി എത്തുന്ന  ചിത്രം ജൂലൈ 27നു തീയേറ്ററുകളില്‍ എത്തും
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3 പേര്‍ സ്‌കൂട്ടറില്‍ പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില്‍ മാത്രം! ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്‍സിനിടെ വീണത് 4 വിക്കറ്റുകള്‍, വിറച്ച് ജയിച്ച് ഇന്ത്യ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ശുഭ്മാന്‍ ഗില്‍ രഞ്ജി കളിക്കും!