മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ വീടെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വിഡിയോ വ്യാജം. ഒരു മിനിറ്റിനടുത്ത് ദൈർഘ്യമുള്ള വിഡിയോയിൽ വീടിന്റെ ഇന്റീരിയർ അടക്കം കാണിക്കുന്നുണ്ട്. ഓപ്പൺ കിച്ചണും സ്വിമ്മിങ് പൂളും ഇന്റീരിയർ പ്ലേ ഏരിയയുമടക്കം സജ്ജീകരിച്ചിട്ടുള്ള വീടിന്റെ വിഡിയോയാണ് ഇത്. എന്നാൽ ഈ വിഡിയോയിലുള്ളത് മമ്മൂട്ടിയുടെ പുതിയ വീടല്ലെന്നാണ് നടന്റെ അടുത്ത വൃത്തങ്ങൾ പറയുന്നത്.
'മെഗാസ്റ്റാർ ന്യൂഹോം' എന്ന പേരിൽ വീടിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. അത് നടന്റെ പുതിയ വീടിന്റെ ചിത്രമാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates