അച്ഛന്‍ ശ്രീനിവാസന്റെയും സഹോദരന്‍ വിനീത് ശ്രീനിവാസന്റെയും പാതയിലൂടെ നടനായും സംവിധായകനായുമൊക്കെ മലയാള സിനിമയിൽ തന്റെ സാന്നിധ്യം ഉറപ്പിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കിടിലൻ മേക്കോവറിലെത്തി ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് താരം. വണ്ണം കുറച്ച് സ്റ്റൈലിഷ് ലുക്കിലുള്ള താരത്തിന്റെ ചിത്രമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
നടൻ അജു വർഗ്ഗീസാണ് ധ്യാനിന്റെ തടി കുറഞ്ഞ ചിത്രം സോഷ്യൽമീഡിയയിലൂടെ പുറത്ത് വിട്ടത്. അടിപൊളി തിരിച്ച് വരവാണ് എന്ന് കുറിച്ചാണ് അജു ചിത്രം പങ്കുവച്ചത്. നല്ല വാക്കുകള്‍ക്ക് അജുവിന് നന്ദികുറിച്ച് ചിത്രത്തിന് താഴേ ധ്യാന്‍ കമന്റും കുറിച്ചിട്ടുണ്ട്. "ഹോട്ടല്‍ ഒക്കെ പൂട്ടിയല്ലോ, അപ്പോള്‍ വീട്ടില്‍ ഉള്ള ഫുഡ് ആണേ... അതും അച്ഛന്റെ കൂടെ ഇരുന്ന് കഴിക്കുമ്പോള്‍ കൂടുതല്‍ കഴിച്ചാല്‍ പുള്ളി ഒരു വൃത്തികെട്ട നോട്ടം നോക്കും ... അങ്ങനെ ഇങ്ങനെ ആയി! ചോദിച്ചാ വര്‍ക്കൗട്ട് ഡയറ്റ് എന്നൊക്കെ പറയും", എന്നായിരുന്നു ധ്യാന്റെ കമന്റ്. നിരവധി ആരാധകരാണ് താരത്തിന്റെ കമന്റിന് ലൈക്കടിച്ചിരിക്കുന്നത്.
നവാഗതനായ ജിത്തു വയലില്‍ സംവിധാനം ചെയ്യുന്ന ഡിറ്റക്റ്റീവ് കോമഡി ത്രില്ലര്‍ ചിത്രത്തിൽ അഭിനയിക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു ധ്യാന്‍. പൊളി ഷെട്ടി തിരക്കഥ എഴുതി അഭിനയിച്ച തെലുങ്കിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഏജന്റ് സായി ശ്രീനിവാസ ആത്രേയ എന്ന ചിത്രത്തിന്റെ റീമക്ക് ആണ് ഇത്. സിനിമയ്ക്ക് വേണ്ടിയാണ് ധ്യാന്‍ ശരീരഭാരം കുറച്ചത് എന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ ലവ് ആക്ഷന്‍ ഡ്രാമ സംവിധാനം ചെയ്തത് ധ്യാന്‍ ശ്രീനിവാസനായിരുന്നു. അജു വര്‍ഗീസായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. നിവിന്‍ പോളി, നയൻതാര എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates