Entertainment

സർഫിങ്ങിനിടെ കടലിലേക്ക് വീണ് ലിസ ഹെയ്ഡൻ; വിഡിയോ

ആഞ്ഞടിക്കുന്ന തിരമാലയ്ക്കിടയിലൂടെ സർഫിം​ഗ് ചെയ്യുകയാണ് ലിസ

Author : സമകാലിക മലയാളം ഡെസ്ക്

കടലിനോട് വല്ലാത്ത പ്രണയമാണ് ബോളിവുഡ് നടിയും മോഡലുമായ ലിസ ഹെയ്ഡന്. താരത്തിന്റെ ഇൻസ്റ്റ​ഗ്രാം ഫീഡിൽ നിറയെ ബീച്ചിൽ നിന്നുള്ള ദൃശ്യങ്ങളാണ്. മക്കൾക്കും ഭർത്താവിനുമൊപ്പം കടൽക്കരയിൽ സമയം ചെലവഴിക്കുന്നതിന്റേയും നീന്തുന്നതിന്റേയും സർഫിം​ഗ് ചെയ്യുന്നചിന്റേയുമെല്ലാം ചിത്രങ്ങളും വിഡിയോകളും താരം പങ്കുവെക്കാറുണ്ട്. ഇപ്പോൽ ശ്രദ്ധ നേടുന്നത് താരത്തിന്റെ ഒരു സർഫിം​ഗ് വിഡിയോ ആണ്. 

ആഞ്ഞടിക്കുന്ന തിരമാലയ്ക്കിടയിലൂടെ സർഫിം​ഗ് ചെയ്യുകയാണ് ലിസ. എന്നാൽ അവസാനം അടിതെറ്റി വീഴുന്നതും കാണാം. 'താഴെ വീഴുന്നത് അത്ര മോശമല്ല' എന്ന കുറിപ്പോടെയാണ് ലിസ വീഡിയോ പങ്കുവച്ചത്. ഹോങ്കോങ്ങിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. കൂടാതെ നീല ബിക്കിനിയിൽ കടൽക്കരയിൽ നിൽക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ഫറാ ഖാൻ ഉൾപ്പടെ നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്. മികച്ച സർഫറാണ് എന്നാണ് ആരാധകരുടെ കമന്റ്. അടുത്തിടെയാണ് ലിസ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനൊപ്പം ബീച്ചിൽ ഇരിക്കുന്നതിന്റെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. 'ഏ ദില്‍ഹേ മുഷ്‌കില്‍', 'ഹൗസ് ഫുള്‍ 3', 'ക്വീന്‍' എന്നീ ചിത്രങ്ങളാണ് ലിസ ഹെയ്ഡന്‍ എന്ന നടിയെ ഏറെ ശ്രദ്ധേയയാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമുസ്ലീങ്ങളില്ല; ജമാ അത്തെ ഇസ്ലാമിക്ക് ആദ്യമായി പ്രാതിനിധ്യം; മായിന്‍ ഹാജി ചെയര്‍മാന്‍; വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു

ലോറിയില്‍ നിന്നും ഓക്‌സിജന്‍ സിലിണ്ടര്‍ തെറിച്ചുവീണു; കണ്ണൂരില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം; തീരുവകളില്‍ ഇളവ് പ്രഖ്യാപിച്ച് ട്രംപ്

വഖഫ് ബോര്‍ഡിന് പുതിയ ചെയര്‍മാന്‍; നേഹ ബോറയെ വിട്ടയച്ചു; മുഖ്യമന്ത്രി ശബരിമല ദര്‍ശനത്തിന്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

സൗദി സര്‍വീസുകള്‍ 20 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; ടിക്കറ്റ് നിരക്ക് മൂന്നുലക്ഷം കടന്നു