Entertainment

17കാരിയായ മകളെ കൊന്ന് നടി ആത്മഹത്യ ചെയ്തു 

മാറാത്തി ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധേയയായ പ്രദ്‌ന്യാ കുറച്ചു നാളുകളായി വിഷാദത്തിലായിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മകളെ കൊലപ്പെടുത്തി മറാത്തി നടി പ്രദ്‌ന്യാ പാര്‍ക്കര്‍ ആത്മഹത്യ ചെയ്തു. മാറാത്തി ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധേയയായ പ്രദ്‌ന്യാ കുറച്ചു നാളുകളായി വിഷാദത്തിലായിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഭര്‍ത്താവാണ് പ്രദ്‌ന്യയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മകള്‍ ശ്രുതിയുടെ ശരീരം കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു. മകളെ ശ്വാസം മുട്ടിച്ചു കൊന്നതിന് ശേഷം പ്രദ്‌ന്യ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. 

കുറച്ചു നാളുകളായി സീരിയലില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്ന പ്രദ്‌ന്യാ. ഭര്‍ത്താവിന് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായതിനാലും സീരിയല്‍ രംഗത്ത് അവസരം കുറഞ്ഞതിനാലും പ്രദ്‌ന്യ വിഷാദത്തിലായിരുന്നു. ഭര്‍ത്താവിന് മറ്റൊരു സ്ത്രിയുമായി ബന്ധമുണ്ടായിരുന്നുവെന്നും അത് പ്രദ്‌ന്യയെ മാനസികമായി ബാധിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സീരിയലുകള്‍ക്ക് പുറമെ ഏതാനും മറാത്തി ചിത്രങ്ങളില്‍ പ്രദ്‌ന്യ വേഷമിട്ടിട്ടുണ്ട്. എന്നാല്‍ ആ ചിത്രങ്ങളൊന്നും വെളിച്ചം കണ്ടില്ല. സാമ്പത്തിക പ്രശ്‌നങ്ങളാണ് നടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നു. അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ് കല്‍വ പോലീസ് സ്‌റ്റേഷന്‍ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ശേഖര്‍ ബാഡ്‌ഗെ പറഞ്ഞു. പ്രദ്‌ന്യയുടെ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ അതിലെ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT