Entertainment

2019 ഗ്രാമി അവാർഡ്: പുരസ്കാരപ്രഭയിൽ ഗാംബിനോയും ലേഡി ​ഗാ​ഗയും  

61-ാമത് ഗ്രാമി പുരസ്‌കാരദാനച്ചടങ്ങ് ലോസ് ആഞ്ചലസിലെ സ്റ്റേപ്പിൾസ് സെന്ററിൽ പുരോഗമിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലോസ് ആഞ്ചലസ്: 2019–ലെ ഗ്രാമി പുരസ്‌കാരദാനച്ചടങ്ങ് ലോസ് ആഞ്ചലസിലെ സ്റ്റേപ്പിൾസ് സെന്ററിൽ പുരോഗമിക്കുന്നു. എൺപത്തിനാല് കാറ്റഗറിയിലായി നൽകുന്ന പുരസ്കാരത്തിൽ സോങ് ഓഫ് ദി ഇയർ പുരസ്കാരം ചൈല്‍ഡിഷ് ഗാംബിനോ (ഡൊണാള്‍ഡ് ഗ്ലോവര്‍) സ്വന്തമാക്കി. ദിസ് ഈസ് അമേരിക്ക എന്ന ​ഗാനത്തിനാണ് ഗാംബിനോ ജേതാവായത്. 

പോപ് സോളോ പെര്‍ഫോമന്‍സ് പുരസ്കാരം വെയര്‍ ഡു യൂ തിങ്ക് യൂ ആര്‍ ഗോയിങ് എന്ന ​ഗാനത്തിന് ലേഡി ഗാഗ സ്വന്തമാക്കി. കണ്‍ട്രി സോളോ പെര്‍ഫോമന്‍സിന് കേസി മസ്‌ഗ്രേവ്‌സ് ജേതാവായി. ഗാനം, സ്‌പേസ് കൗബോയ്. ലേഡി ഗാഗയും ബ്രാഡ്‌ലി കൂപ്പറും ഡിയോ ഗ്രൂപ്പ് പെർഫോർമൻസ് പുരസ്കാരം സ്വന്തമാക്കി. 

61-ാമത് ഗ്രാമി പുരസ്‌കാരങ്ങളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്. 15തവണ ഗ്രാമി ജേതാവായ അലീസിയ കീസ് ആണ് ഇത്തവണ അവതാരകയായി എത്തിയത്. റെക്കോർഡ് ഓഫ് ദി ഇയർ, ആൽബം ഓഫ് ദി ഇയർ തുടങ്ങിയ കാറ്റ​ഗറികളിലെ ജേതാക്കളെ പ്രഖ്യാപിച്ചിട്ടില്ല. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

SCROLL FOR NEXT