Entertainment

25 കഥാപാത്രങ്ങള്‍, ഒരു നടന്‍: ചിയാന്‍ വിക്രമിന്റെ പുതിയ ചിത്രം അണിയറയില്‍ 

ഇപ്പോള്‍ വീണ്ടും കിടിലന്‍ വേഷപ്പകര്‍ച്ച കൊണ്ട് ആരാധകരെ വിസ്മയിപ്പിക്കാന്‍ എത്തുകയാണ് ഈ നടന്‍.

Author : സമകാലിക മലയാളം ഡെസ്ക്

ഒരു ചിത്രത്തില്‍ തന്നെ ഒന്നിലധികം കഥാപാത്രങ്ങളെയും ദ്വന്ദവ്യക്ത്വങ്ങളെയുമെല്ലാം അവതരിപ്പിച്ച് കയ്യടി നേടിയ താരമാണ് ആരാധകരുടെ വിക്രമെന്ന ചിയാന്‍ വിക്രം. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കു വേണ്ടി ഏതറ്റം വരെയുള്ള മെയ്‌ക്കോവറും ചെയ്യാന്‍ ഒരുക്കമാണെന്നാണ് താരത്തിന്റെ പക്ഷം. അന്യന്‍, 'ഐ' തുടങ്ങിയ ചിത്രങ്ങള്‍ ഇതിന്റെ മികച്ച ഉദാഹരണങ്ങളാണ്. 

ഇപ്പോള്‍ വീണ്ടും കിടിലന്‍ വേഷപ്പകര്‍ച്ച കൊണ്ട് ആരാധകരെ വിസ്മയിപ്പിക്കാന്‍ എത്തുകയാണ് ഈ നടന്‍. തന്റെ പുതിയ ചിത്രത്തില്‍ 25 വ്യത്യസ്ത വേഷങ്ങളിലാണ് ചിയാന്‍ വിക്രം പ്രത്യക്ഷപ്പെടുക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ സൂചിപ്പിക്കുന്നത് ഈ വ്യത്യസ്ത ഗെറ്റപ്പുകളാണ്.

അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിക്രം 25 വേഷങ്ങളിലെത്തുന്നത്. നയന്‍താര നായികയായെത്തിയ ഇമൈക്ക നൊടികള്‍ ഒരുക്കിയത് ഇദ്ദേഹമാണ്. വിക്രമിന്റെ 58ാമത്തെ ചിത്രമാണിത്. പ്രിയ ഭവാനി ശങ്കര്‍ ആകും വിക്രമിന്റെ നായികയായെത്തുക.

ഇതുവരെ പേര് നല്‍കാത്ത ചിത്രം നിര്‍മ്മിക്കുന്നത് 7 സ്‌ക്രീന്‍ സ്റ്റുഡിയോസും വയാകോം18 സ്റ്റുഡിയോസും ചേര്‍ന്നാണ്. എആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. 2020 ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് വവരം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി പൊലീസ് മേധാവിക്ക് നല്‍കിയ കത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ്; നടപടിയുമായി പഞ്ചാബ് ഹൈക്കോടതി

വാസുകിയുടെ ജന്മദിനം, കന്നി ആയില്യത്തിന്റെ പ്രാധാന്യമെന്ത്?; അറിയാം ചെയ്യേണ്ട വഴിപാടുകൾ

ആർഎസ്എസ് നേതാവിനെ പങ്കെടുപ്പിക്കുന്നതിൽ പ്രതിഷേധം: കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാർ വേദി ഉപരോധിച്ച് വിദ്യാർഥികൾ

സ്‌കൂള്‍ പരിസരത്ത് കുട്ടികളുടെ ഫോട്ടോ എടുത്താല്‍ വന്‍പിഴ; യുഎഇയില്‍ മാതാപിതാക്കള്‍ക്കും സന്ദര്‍ശകര്‍ക്കും മുന്നറിയിപ്പ്

'വ്യത്യസ്ത ആശയങ്ങളുള്ളവരോട് ശത്രുതയില്ല; അഭിപ്രായ വ്യത്യാസങ്ങൾ പകയല്ല': ഹുസൈൻ മടവൂർ