സായികുമാര്‍ 
Entertainment

'സ്റ്റീഫന്‍ നെടുമ്പള്ളിയെ കണ്ടിട്ട് 5 വര്‍ഷമായി, എനിക്കുവേണ്ടി മഹേഷ് വര്‍മയുടെ ക്യാരക്ടര്‍ രാജു അങ്ങനെയാക്കി', വിഡിയോ

ചിത്രത്തിലെ പതിനേഴാമത്തെ കഥാപാത്രമായാണ് മഹേഷ വര്‍മയുടെ കഥാപാത്രത്തിന്റെ ലുക്ക് റിലീസ് ചെയ്തത്.

Author : സമകാലിക മലയാളം ഡെസ്ക്

'എമ്പുരാന്‍' സിനിമയില്‍ സായികുമാര്‍ അവതരിപ്പിക്കുന്ന മഹേഷ വര്‍മയുടെ ക്യാരക്ടര്‍ ഇന്‍ട്രോ പുറത്ത്. ചിത്രത്തിലെ പതിനേഴാമത്തെ കഥാപാത്രമായാണ് മഹേഷ വര്‍മയുടെ കഥാപാത്രത്തിന്റെ ലുക്ക് റിലീസ് ചെയ്തത്.

സിനിമയ്ക്കു വേണ്ടി എക്‌സിക്യൂട്ടിവ് സിദ്ദു പനയ്ക്കല്‍ വിളിക്കുമ്പോള്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രഥ്വിരാജ് രണ്ടാമത് വിളിച്ചപ്പോള്‍ തന്റെ ബുദ്ധിമുട്ടുകള്‍ എന്താനോ അതനുസരിച്ച് 'വര്‍മ സാര്‍' എന്ന കഥാപാത്രം മാറ്റാമെന്നും പറഞ്ഞു. ഇതനുസരിച്ചാണ് എമ്പുരാനില്‍ എത്തിയതെന്നും സായികുമാര്‍ പറഞ്ഞു.

'നമസ്‌കാരം ഞാന്‍ നിങ്ങളുടെ സായികുമാര്‍. ലൂസിഫര്‍ എന്ന സിനിമയില്‍ മഹേഷ വര്‍മയ്ക്ക് നിങ്ങള്‍ തന്ന ആ സ്വീകാര്യത രണ്ടാമത്തെ ഭാഗമായ എമ്പുരാനിലും നല്‍കും എന്നുള്ള പ്രതീക്ഷ നിലനില്‍ക്കെ തന്നെ !!ഞാനും സ്റ്റീഫന്‍ നെടുമ്പള്ളിയെ കണ്ടിട്ട് അഞ്ച് വര്‍ഷമായി. അദ്ദേഹത്തിന്റെ മുമ്പോട്ടുള്ള പോക്ക് എങ്ങനെയാണെന്ന് നിങ്ങളെപ്പോലെ തന്നെ ആകാംക്ഷയോടെ ഞാനും നോക്കി ഇരിക്കുകയാണ്' സായികുമാര്‍ പറഞ്ഞു.

'സിനിമയ്ക്കു വേണ്ടി എക്‌സിക്യൂട്ടിവ് സിദ്ദു പനയ്ക്കല്‍ വിളിക്കുമ്പോള്‍ എന്റെ ശാരീരിക ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തോടു പറയുകയും നമുക്ക് അടുത്ത സിനിമയില്‍ കാണാം എന്ന വാഗ്ദാനത്തോടെ ഫോണ്‍ വയ്ക്കുകയും ചെയ്തു. പക്ഷേ അതേ നമ്പറില്‍ നിന്നും വീണ്ടും നമ്മുടെ പ്രിയപ്പെട്ട രാജു, സുകവേട്ടന്റെ മകന്‍ എന്നു പറയുമ്പോള്‍ നമുക്കൊരു പ്രത്യേക വാത്സല്യമുണ്ട്. സുകുവേട്ടനുമായി വളരെയേറെ അടുപ്പമുണ്ടായിരുന്ന വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഫോണ്‍ വന്നപ്പോള്‍ ഞാന്‍ എടുത്തു. പൃഥ്വി ചോദിച്ചു, എന്താ ചേട്ടാ കാരണം. കാലിന് ബുദ്ധിമുട്ടുണ്ട്, നടക്കാന്‍ കുറച്ച് പ്രയാസമാണെന്ന് ഞാന്‍ പറഞ്ഞു. നടക്കാന്‍ വയ്യാത്ത രീതിയിലാണെങ്കില്‍ അങ്ങനെയാണ് നമ്മുടെ ക്യാരക്ടര്‍. നമ്മുടെ വര്‍മ സര്‍ അങ്ങനെയാണ്. ഇനി അതല്ല വീല്‍ ചെയറിലാണെങ്കില്‍ അങ്ങനെയാണ് വര്‍മ സര്‍. എന്നു പറഞ്ഞാണ് ലൂസിഫറിലേക്ക് എന്നെ വിളിച്ചത്.' സായി കുമാര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT