Entertainment

96ല്‍ ജാനുവായി എത്തേണ്ടിയിരുന്നത് തൃഷ ആയിരുന്നില്ല; വെളിപ്പെടുത്തലുമായി മഞ്ജു വാര്യര്‍

എന്നാല്‍ ചിത്രത്തിലെ ജാനുവായി സംവിധായകന്‍ പ്രേംകുമാര്‍ ആദ്യം മനസില്‍ കണ്ടിരുന്നത് മലയാളത്തിന്റെ സ്വന്തം താരം മഞ്ജു വാര്യരെയായിരുന്നു എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

സമകാലിക മലയാളം ഡെസ്ക്

പ്രണയവും വിരഹവും പ്രമേയമാക്കി പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയ ചിത്രമായിരുന്നു 96. പോയ വര്‍ഷം ഇറങ്ങിയ ചിത്രങ്ങളില്‍ ഒരുപക്ഷേ ഏറ്റവുമധികം നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ചിത്രമായിരിക്കുമിത്. വിജയ് സേതുപതിയും തൃഷയുമായിരുന്നു ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത്. 

നഷ്ടപ്രണയത്തിന്റെ ആര്‍ദ്രത അതിമനോഹരമായി കൈകാര്യം ചെയ്ത ചിത്രത്തിലെ അഭിനയത്തിന് തൃഷയെയും വിജയ് സേതുപതിയെയും ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഈ ചിത്രം പിന്നീട് 99 എന്ന പേരില്‍ കന്നടയിലും റിലീസ് ചെയ്തിരുന്നു. നടി ഭാവനയായിരുന്നു കന്നടയില്‍ ജാനുവായി എത്തിയത്. 

എന്നാല്‍ ചിത്രത്തിലെ ജാനുവായി സംവിധായകന്‍ പ്രേംകുമാര്‍ ആദ്യം മനസില്‍ കണ്ടിരുന്നത് മലയാളത്തിന്റെ സ്വന്തം താരം മഞ്ജു വാര്യരെയായിരുന്നു എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മഞ്ജു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫില്‍മി ബീറ്റ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു മനസ് തുറന്നത്. 

മഞ്ജുവും ഇക്കാര്യം അറിയുന്നത് ഈയിടെയാണ്. അടുത്തിടെ ദുബായില്‍ ഒരു അവാര്‍ഡദാന ചടങ്ങിന് പോയപ്പോഴാണ് തന്നോട് 96ന്റെ സംവിധായകന്‍ പ്രേം ഇക്കാര്യം വെളിപ്പെടുത്തിയതെന്നും പ്രേമിന്റെ വാക്കുകള്‍ തന്നെ ഞെട്ടിച്ചെന്നും മഞ്ജു പറയുന്നു.

'ദുബായില്‍ ഒരു അവാര്‍ഡ്ദാന ചടങ്ങിനായി എത്തിയതായിരുന്നു ഞാന്‍. വിജയ് സേതുപതിയും ചടങ്ങില്‍ അതിഥിയായി എത്തിയിരുന്നു. പരിപാടി കഴിഞ്ഞ് അവാര്‍ഡുമായി പോകുമ്പോള്‍ വിജയ് പിറകെ ഓടി വന്നു. 96ന്റെ സംവിധായകന്‍ പ്രേം നിങ്ങളെ കാണണം എന്ന് പറഞ്ഞുവെന്ന് വിജയ് അറിയിച്ചു.

പ്രേം എന്നെ കണ്ടയുടന്‍ പറഞ്ഞത്, 'ഞാന്‍ നിങ്ങളുടെ വലിയ ആരാധകനാണ്. 96 സിനിമയ്ക്കുവേണ്ടി നിങ്ങളെ നായികയാക്കാന്‍ ഒരുപാട് ശ്രമിച്ചിരുന്നു' എന്നാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ എനിക്ക് വലിയ ഷോക്കായിപ്പോയി. എന്താണ് നിങ്ങള്‍ പറയുന്നത്, ഞാനിത് അറിഞ്ഞിട്ടേയില്ല. ഒരു തവണ ഒന്ന് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഓടിവരില്ലായിരുന്നോ എന്നാണ് ഞാന്‍ പറഞ്ഞത്.

അവര്‍ എനിക്കു വേണ്ടി ആരൊയൊക്കെയോ സമീപിച്ചിരുന്നു. പക്ഷേ വിജയ്യുടെ ഡേറ്റുമായി ചെറിയ കണ്‍ഫ്യൂഷന്‍ വന്നപ്പോള്‍ അത് നടന്നില്ല. ഷൂട്ടിങ് ഷെഡ്യൂളുകള്‍ തമ്മിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതിലേയ്ക്ക് എന്നെക്കൂടി വലിച്ചിഴയ്ക്കാന്‍ അദ്ദേഹത്തിന് താത്പര്യമുണ്ടായിരുന്നില്ല. എന്നാലും ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ എത്തിയേനെ'- മഞ്ജു പറഞ്ഞു.

അതേസമയം, ജാനു എന്ന കഥാപാത്രം തൃഷയേക്കാള്‍ നന്നായി മറ്റാര്‍ക്കും ചെയ്യാനാവില്ലെന്നും മഞ്ജു പറഞ്ഞു. ആ വേഷം അത്രയും ഭംഗിയാക്കി. സിനിമ കാണുമ്പോള്‍ തന്നെ അതറിയാം ആ കോമ്പിനേഷന്‍ മനോഹരമായിരുന്നെന്നും താരം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

SCROLL FOR NEXT