ഭരത് മുരളി ഫെയ്‌സ്ബുക്ക്‌
Entertainment

ഉള്‍ക്കരുത്തിന്റെ നടനരൂപം; അഭിനയകലയിലെ 'പുലിജന്മം'; കണ്ടിരിക്കണം ഈ മുരളി ചിത്രങ്ങള്‍

ഭരത് മുരളിയുടെ ഓര്‍മയ്ക്ക് പതിനഞ്ച് വയസ്

സമകാലിക മലയാളം ഡെസ്ക്

അഭ്രപാളികളിലെ നടന വിസ്മയം ഭരത് മുരളി ഓർമയായിട്ട് ഒന്നര പതിറ്റാണ്ട് പൂർത്തിയാകുന്നു. ചലച്ചിത്ര, -നാടക നടനായും സംഗീത നാടക അക്കാദമി ചെയർമാനായും പ്രവർത്തിച്ച് തൊട്ടതെല്ലാം പൊന്നാക്കിയ മുരളി മലയാളികളുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നു.

ഞാറ്റടി

ഭരത് മുരളി

കെആര്‍ മോഹന്‍ സംവിധാനം ചെയ്ത ഞാറ്റടി എന്ന ചിത്രത്തിലൂടെയാണ് മുരളിയുടെ ചലച്ചിത്ര രംഗത്തേക്കുള്ള പ്രവേശം. രഘു എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മുരളി അവതരിപ്പിച്ചത്. കടമ്മനിട്ട രാമകൃഷ്ണന്റെ കവിതയ്ക്കും പഴവിള രമേശന്റെ ഗാനത്തിനും കാവാലം പത്മനാഭന്‍ സംഗീതം പകര്‍ന്നു.

പഞ്ചാഗ്നി

ഭരത് മുരളി

മുരളിയുടേതായി റിലീസായ ആദ്യചിത്രമാണ് ഹരിഹരന്‍ സംവിധാനം ചെയ്ത പഞ്ചാഗ്നി. അതേവര്‍ഷം അരവിന്ദന്റെ ചിദംബരത്തില്‍ അഭിനയിച്ചെങ്കിലും ചിത്രം വൈകിയാണ് റിലീസ് ചെയ്തത്. ചിത്രത്തില്‍ വില്ലന്‍ വേഷം മുരളിയെ ശ്രദ്ധേയനാക്കി. എംടി വാസുദേവന്‍ നായര്‍ തിരക്കഥയൊരുക്കിയ ചിത്രത്തില്‍ മോഹന്‍ലാലും ഗീതയുമാണ് പ്രധാനവേഷത്തിലെത്തിയത്.

നെയ്ത്തുകാരന്‍

ഭരത് മുരളി

ഈ ചിത്രത്തിലൂടെയാണ് നല്ല നടനുള്ള ദേശീയ പുരസ്‌കാരം മുരളിക്ക് ലഭിക്കുന്നത്. പ്രിയനന്ദന്‍ സംവിധാനം ചെയ്ത ചത്രത്തില്‍ അപ്പമേസ്ത്രിയെന്ന കഥാപാത്രത്തെയാണ് മുരളി അവതരിപ്പിച്ചത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് ഉണ്ടായിരുന്ന അടുപ്പവും വിപ്ലവാവേശവും മാറിയ കാലഘട്ടത്തിന്റെ അപചയവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.നല്ല നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും മുരളിക്ക് ലഭിച്ചു

കാണാക്കിനാവ്

ഭരത് മുരളി

1996ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത കാണാക്കിനാവ് എന്ന ചിത്രത്തിലൂടെ വീണ്ടും മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് മുരളിക്ക് ലഭിച്ചു. മരിച്ചുപോയ മുസല്‍മാനായ സ്‌നേഹിതന്റെ മക്കള്‍ക്ക് രക്ഷിതാക്കളായി തീരുന്ന ദാസനും ഭാര്യയും. മുസ്ലീമിന്റെ കുട്ടികള്‍ ഹിന്ദുവീട്ടfല്‍ വളരുന്നതോടെ ഉണ്ടാകുന്ന ജാതി മത ചിന്തകള്‍ കലാപമായി മാറുന്നതോടെ നാടുപേക്ഷിച്ച് പലായനം ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ടിഎ റസാഖിന്റെതായിരുന്നു തിരക്കഥ

അമരം

ഭരത് മുരളി

ലോഹിതദാസിന്റെ തിരക്കഥയില്‍ ഭരതന്‍ ആവിഷ്‌കാരം നല്‍കി 1991 ല്‍ പുറത്തുവന്ന അമരം എന്ന ചിത്രത്തിലെ കൊച്ചുരാമന്‍ എന്ന കഥാപാത്രത്തെയാണ് മുരളി അവതരിപ്പിച്ചത്. കടപ്പുറത്തിന്റെ രീതികളും ഭാഷാപ്രയോഗങ്ങളും മാത്രമല്ല ഒരു അരയന്റെ ശരീരഭാഷയും തനിക്ക് വഴങ്ങുമെന്ന് മുരളി ചിത്രത്തിലൂടെ തെളിയിച്ചു. ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് മുരളിക്ക് ലഭിച്ചു

ആധാരം

ഭരത് മുരളി

ജോര്‍ജ് കിത്തു സംവിധാനം ചെയ്ത ആധാരം എന്ന ചിത്രത്തിലൂടെയാണ് മുരളിക്ക് ആദ്യസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്നത്. 1892ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ബാപ്പുട്ടിയെന്ന കഥാപാത്രത്തെയാണ് മുരളി അവതരിപ്പിച്ചത്. ലോഹിതദാസിന്റെതായിരുന്നു തിരക്കഥ. കൈതപ്രത്തിന്റെ ഗാനരചനയില്‍ ജോണ്‍സണ്‍ സംഗീതം ചെയ്ത ഗാനങ്ങളും ശ്രദ്ധേയങ്ങളായി.

പുലിജന്മം

ഭരത് മുരളി

പ്രിയനന്ദനന്റെ പുലിജന്മം എന്ന സിനിമ നിരവധി പുരസ്‌കാരങ്ങള്‍ നേടിയതിന് പിന്നില്‍, ചിത്രത്തിലെ പ്രധാന നടനായ മുരളിയുടെ ഇരട്ടവേഷത്തിന്റെ പ്രാധാന്യം ഏറെ വലുതാണ്. ഒരു കീഴാള സമുദായത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇതിവൃത്തമാക്കിയ ചിത്രത്തില്‍ മുരളി അവതരിപ്പിച്ചത് കാരിഗുരുക്കള്‍, പ്രകാശന്‍ എന്നീ കഥാപാത്രങ്ങളെയാണ്. സൂക്ഷ്മമായ തലങ്ങളില്‍ പോലും ഒരഭിനേതാവ് പാലിക്കേണ്ട മനോധര്‍മങ്ങള്‍ മുരളി മികവുറ്റതാക്കി.

ശ്രദ്ധേയമായ ചിത്രങ്ങള്‍

ഭരത് മുരളി

നീയത്ര ധന്യ, മീനമാസത്തിലെ സൂര്യന്‍, ഋതുഭേദം, സ്വാതിതിരുനാള്‍, വരവേല്‍പ്, മാലയോഗം, ലാല്‍സലാം, വളയം, ചമ്പക്കുളം തച്ചന്‍, വെങ്കലം, ചമയം, മഗ് രിബ്, ചകോരം, കാരുണ്യം, പത്രം, ഗര്‍ഷോം, ദശരഥം, ധനം, നിഴല്‍ക്കുത്ത് തുടങ്ങിയ ഇരുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ച മുരളി 2009 ഓഗസ്റ്റ് ആറിന് 55ാം വയസില്‍ അന്തരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

'ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യം വേണം'; താമരശേരി ബിഷപ്പിന് ഭീഷണിക്കത്ത്

കണ്ണൂരിൽ കാർ പാർക്കിങിന് പരിഹാരമാകുന്നു; മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കേന്ദ്രം പ്രവർത്തനം തുടങ്ങി (വിഡിയോ)

ഈ ഐക്യം നിലനിര്‍ത്തിപ്പോയാല്‍ കോണ്‍ഗ്രസ് ആയി; പിണറായിക്ക് ഇനിയൊരവസരം കൊടുക്കില്ല; കെ സുധാകരന്‍

ഇന്ത്യൻ വിദ്യാർത്ഥികളിൽ 75 ശതമാനം പേർക്കും സ്റ്റാർട്ടപ്പ് ആരംഭിക്കാൻ ആഗ്രഹം,പക്ഷേ തടസ്സങ്ങൾ ഇവയാണ്

SCROLL FOR NEXT