Nehal Vadoliya 
Entertainment

'രാജസ്ഥാന്‍ റോയല്‍സ് താരം, വിവാഹ മോചിതന്‍...'; ക്രിക്കറ്റ് താരം മെസേജ് അയച്ച് ശല്യം ചെയ്‌തെന്ന് നടി; ചാഹലിലേക്ക് വിരല്‍ ചൂണ്ടി ആരാധകര്‍

വെബ് സീരീസുകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് നേഹല്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ക്രിക്കറ്റ് താരം നിരന്തരം മെസേജ് അയച്ച് ശല്യം ചെയ്തിരുന്നതായി നടി നേഹല്‍ വദോലിയ. നടിയുടെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. വെബ് സീരീസുകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് നേഹല്‍. ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കവെയായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.

ഏതെങ്കിലും ക്രിക്കറ്റ് താരം മെസേജ് അയച്ചിരുന്നുവോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നേഹല്‍. പേര് പറയട്ടെ എന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് ചോദിക്കുകയായിരുന്നു നേഹല്‍. എന്നാല്‍ നടി താരത്തിന്റെ പേര് പറയാന്‍ കൂട്ടാക്കിയില്ല. പകരം ചില സൂചനകള്‍ നല്‍കുക മാത്രമാണ് ചെയ്തത്.

'അത്ര പ്രശസ്തനല്ല. രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ്. വിവാഹ മോചിതനാണ്' എന്നാണ് നേഹല്‍ പറയുന്നത്. തന്റെ തന്റെ സോഷ്യല്‍ മീഡിയ സ്‌റ്റോറികള്‍ക്ക് മറുപടി നല്‍കുമായിരുന്നു. 'ഹോട്ട്, ബ്യൂട്ടിഫുള്‍, പ്രിറ്റി' എന്നെല്ലാമായിരുന്നു ക്രിക്കറ്റ് താരം തനിക്ക് അയച്ചിരുന്ന മെസേജുകളെന്നും നേഹല്‍ പറയുന്നു. അതേസമയം സംസാരം മുന്നോട്ട് കൊണ്ടു പോകാന്‍ താല്‍പര്യം ഇല്ലാതിരുന്നതിനാല്‍ താന്‍ അയാളെ ബ്ലോക്ക് ചെയ്‌തെന്നും നേഹല്‍ പറയുന്നു.

നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ആരായിരിക്കും ആ താരമെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഇന്ത്യന്‍ താരം യുസ്വേന്ദ്ര ചാഹലാണോ ഈ ക്രിക്കറ്റ് താരമെന്നാണ് ചിലര്‍ ചോദിക്കുന്നത്. ഈയ്യടുത്താണ് ചാഹല്‍ വിവാഹ മോചിതനായത്. വലിയ വിവാദമായ വിവാഹ മോചനമായിരുന്നു ചാഹലിന്റേത്. ഈ സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ താരമാണ് ചാഹല്‍. നേരത്തെ രാജസ്ഥാനില്‍ കളിച്ചിരുന്നു.

അതേസമയം സമാനമായൊരു വെളിപ്പെടുത്തല്‍ മുമ്പും നടത്തിയിട്ടുണ്ട് നേഹല്‍. ഗുജറാത്തി നടന്‍ കരണ്‍ ജോഷി തനിക്ക് മെസേജ് അയച്ചിരുന്നതായി നേഹല്‍ വെളിപ്പെടുത്തിയിരുന്നു. കരണ്‍ ജോഷി തനിക്ക് അയച്ച അശ്ലീല മെസേജുകളുടെ സ്‌ക്രീന്‍ഷോട്ട് അടക്കം പുറത്തുവിട്ടായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.

A Rajastan Royals cricketer used to message me, reveals Nehal Vadoliya.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിലിണ്ടറുകള്‍ വാങ്ങാന്‍ ഗ്യാസ് കണക്ഷന്‍ ആവശ്യമില്ല; സ്വിഗ്ഗി വഴി എല്‍പിജി വീട്ടിലെത്തും

മദനി പിന്തുണ ചൂണ്ടിക്കാണിച്ചു; പിന്നാലെ വന്നു ബിജെപി എംഎല്‍എക്ക് വധഭീഷണി; നിസാരവത്കരിക്കാന്‍ കഴിയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

ക്ഷേത്ര മൈതാനത്തിന്റെ പവിത്ര കാത്തുസൂക്ഷിക്കണം; തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പരിപാടികള്‍ക്ക് പൂര്‍ണവിലക്ക്; ഹൈക്കോടതി ഉത്തരവ്

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി; ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

എംബിബിഎസ് സീറ്റുകളില്‍ റെക്കോര്‍ഡ് വര്‍ധന: 9,911 സീറ്റുകള്‍ കൂടി അനുവദിച്ച് എന്‍എംസി; കേരളത്തിലെ സീറ്റ് വിവരങ്ങള്‍ അറിയാം