ഫോട്ടോ: ട്വിറ്റർ 
Entertainment

നിക്കി ​ഗൽറാണി- ആദി പിനിഷെട്ടി വിവാഹം 18ന്, മാധ്യമങ്ങളെ കണ്ട് താരങ്ങൾ

ചെന്നൈയിൽ നടന്ന പ്രസ് മീറ്റിൽ വച്ച് നിക്കിയും ആദിയും തന്നെയാണ് വിവാഹതിയതിയും മറ്റു വിവരങ്ങളും പങ്കുവച്ചത്

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ താരജോഡികളായ നിക്കി ​ഗൽറാണിയുടേയും ആദി പിനിഷെട്ടിയുടേയും വിവാഹ തിയതി പുറത്തുവിട്ടു. ഈ മാസം 18നാണ് വിവാഹം. ചെന്നൈയിൽ നടന്ന പ്രസ് മീറ്റിൽ വച്ച് നിക്കിയും ആദിയും തന്നെയാണ് വിവാഹതിയതിയും മറ്റു വിവരങ്ങളും പങ്കുവച്ചത്. ചെന്നൈയിൽ വച്ചു നടക്കുന്ന  വിവാഹത്തിൽ ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കൂവെന്നും വ്യക്തമാക്കി. 

വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷച്ചടങ്ങുകൾ നിക്കിയുടെ വീട്ടിലായിരിക്കും നടക്കുക. തുടർന്ന് ചെന്നൈയിലെ ഒരു ഹോട്ടലിൽ വെച്ചായിരിക്കും വിവാഹമെന്നും റിപ്പോർട്ടുകളുണ്ട്. വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷം മാർച്ച് 24-നായിരുന്നു ഇവരുടെ വിവാഹനിശ്ചയം. സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്. 

അതിനിടെ സൂപ്പർതാരം അജിത്ത് കുമാറിനൊപ്പമുള്ള ആദിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അജിത്തിനെ വിവാഹം ക്ഷണിക്കാനാണ് ആദി എത്തിയത് എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. വാർത്ത താരങ്ങൾ സ്ഥിരീകരിച്ചു. 

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം 1983-യിലൂടെയാണ് നിക്കി മലയാളത്തിലെത്തിയത്. തുടർന്ന് വെള്ളിമൂങ്ങ, ഇവൻ ര്യാദരാമൻ, ഒരു സെക്കൻഡ് ക്ലാസ് യാത്ര, രുദ്ര സിംഹാസനം, രാജമ്മ അറ്റ് യാഹൂ, ധമാക്ക തുടങ്ങി ഒരുപിടി മലയാളചിത്രങ്ങളിൽ അഭിനയിച്ചു. തെന്നിന്ത്യയിലും നിറസാന്നിധ്യമാണ് നിക്കി. ഒന്നിച്ചുള്ള സിനിമയിലൂടെയാണ് ആദിയും നിക്കിയും പ്രണയത്തിലാവുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT