ആറാം പാതിരായുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ 
Entertainment

അന്‍വര്‍ ഹുസൈന്‍ പുതിയ നിഗൂഢതയിലേക്ക്; 'ആറാം പാതിരാ'യുമായി മിഥുന്‍ മാനുവല്‍ തോമസ്

പ്രേക്ഷകരെ ത്രില്ലടിപ്പിച്ച ഹിറ്റ് ചിത്രം 'അഞ്ചാം പാതിര'യുടെ രണ്ടാംഭാഗം വരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

പ്രേക്ഷകരെ ത്രില്ലടിപ്പിച്ച ഹിറ്റ് ചിത്രം 'അഞ്ചാം പാതിരാ'യുടെ രണ്ടാംഭാഗം വരുന്നു. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാംഭാഗത്തിന് പേരിട്ടിരിക്കുന്നത് 'ആറാം പാതിരാ' എന്നാണ്. കുഞ്ചാക്കോ ബോബനെ നായകനാക്കി നിര്‍മ്മിച്ച അഞ്ചാം പാതിരാ റിലീസ് ആയതിന്റെ ഒന്നാം വാര്‍ഷികത്തിലാണ് മിഥുന്‍ മാനുവല്‍ തോമസിന്റെ പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കുഞ്ചാക്കോ ബോബനും മിഥുനും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. 

'അന്‍വര്‍ ഹുസൈന്‍ പുതിയ ഒരു നിഗൂഢതയിലേക്ക്  കാലെടുത്ത് വെക്കുന്നു..' എന്ന് ചിത്രത്തിന്റ പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് മിഥുന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 

അഞ്ചാം പാതിരയില്‍ അന്‍വര്‍ ഹുസൈന്‍ എന്ന ക്രിമിനോളജിസ്റ്റിന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബന്‍ എത്തിയത്. പോയ വര്‍ഷത്തിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു അഞ്ചാം പാതിരാ. ആഷിഖ് ഉസ്മാനാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ഷൈജു ഖാലിദ് ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. പ്രേക്ഷകരെ ഹരം പിടിച്ചിരുത്തിയ സുശീന്‍ ശ്യാമിന്റെ സംഗീതംം രണ്ടാംഭാഗത്തിലുമുണ്ടാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി എന്ത്?; ധവളപത്രം ഇന്ന് നിയമസഭയില്‍

കാലവര്‍ഷം ഇന്നെത്തിയേക്കും, ധവളപത്രം ഇന്ന് സഭയില്‍, ഇറാന്‍ യുദ്ധത്തില്‍ ട്രംപിന് തിരിച്ചടി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ട്രംപിന് തിരിച്ചടി; ഇറാനിലെ യുദ്ധം അവസാനിപ്പിക്കാന്‍ പ്രമേയം പാസാക്കി യുഎസ് പ്രതിനിധി സഭ

ബി കെ ഹരിപ്രസാദ് ശിവകുമാറിന്റെ പിൻ‌​ഗാമി; കര്‍ണാടക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്

മുസാഫര്‍പുരിലെ ആശുപത്രിയില്‍ വന്‍ തീപിടിത്തം; 3 രോഗികള്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്

SCROLL FOR NEXT