Abhinav Sunder Nayak 
Entertainment

'വര്‍ഷങ്ങള്‍ക്ക് ശേഷം' പോലെ സിനിമയെ റൊമാന്റിസൈസ് ചെയ്യുന്നത് ഇഷ്ടമല്ല, സിനിമ അത്ര വലിയ സംഭവമല്ല: അഭിനവ് സുന്ദര്‍ നായക്

സിനിമയെ വളരെ പരിശുദ്ധമായ ഒന്നായി കാണുന്നത് എനിക്കിഷ്ടമല്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

സിനിമയെ റൊമാന്റിസിസ് ചെയ്യുന്നതിനെതിരെ സംവിധായകന്‍ അഭിനവ് സുന്ദര്‍ നായക് പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. സിനിമയെ താന്‍ സ്‌നേഹിക്കുന്നുണ്ടെങ്കിലും സിനിമയെന്നത് അത്ര വലിയ സംഭവമൊന്നുമല്ലെന്നാണ് അഭിനവ് പറയുന്നത്. വിനീത് ശ്രീനിവാസന്‍ ചിത്രം വര്‍ഷങ്ങള്‍ക്ക് ശേഷവും അഭിനവ് പരാമര്‍ശിക്കുന്നുണ്ട്.

തന്റെ പുതിയ ചിത്രം മോളിവുഡ് ടൈംസിന് അഭിനവ് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍ എ ഹേറ്റ് ലെറ്റര്‍ ടു സിനിമ എന്നാണ്. ഇതേക്കുറിച്ച് അഞ്ജലി പിള്ളയുടെ ദ ഫോര്‍ത്ത് വാളിന് നല്‍കിയ അഭിമുഖത്തിലാണ് അഭിനവ് സുന്ദര്‍ മനസ് തുറന്നത്.

''മോളിവുഡ് ടൈംസ് പൂര്‍ണമായും ഒരു ഹേറ്റ് ലെറ്റര്‍ സിനിമയല്ല. ഈ സിനിമയുടെ തിരക്കഥ എഴുതുന്ന സമയത്താണ് വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം റിലീസ് ആകുന്നത്. ആ ചിത്രം സിനിമയോടുള്ള ഒരു ലവ് ലെറ്റര്‍ ആയിരുന്നു. അതിന് മുമ്പ് ഇറങ്ങിയിട്ടുള്ള സിനിമയെക്കുറിച്ചുള്ള മറ്റ് ചിത്രങ്ങളും സിനിമയ്ക്കുള്ള ലവ് ലെറ്ററുകള്‍ തന്നെയായിരുന്നു. എനിക്ക് ആ ചിത്രങ്ങളെല്ലാം ഇഷ്ടവുമാണ്. എന്നാല്‍ അവയെല്ലാം സിനിമയെ വലിയ രീതിയില്‍ റൊമാന്റിസൈസ് ചെയ്യുന്നുണ്ട്. സിനിമയെ വളരെ പരിശുദ്ധമായ ഒന്നായി കാണുന്നത് എനിക്കിഷ്ടമല്ല'' അഭിനവ് പറയുന്നു.

''സിനിമ എന്നത് വലിയൊരു പുണ്യമാണ് എന്നൊക്കെ പറഞ്ഞ് അതിനെ ഒരു ബബിളിനുള്ളില്‍ ഒതുക്കി നിര്‍ത്തുന്നതായി എനിക്ക് തോന്നി. എനിക്ക് അതിനോട് താല്‍പര്യമില്ല. അതുകൊണ്ട് ഒരിക്കലും സിനിമയ്ക്കുള്ള ലവ് ലെറ്ററായി ഒരു ചിത്രം ചെയ്യില്ലെന്ന് തീരുമാനിച്ചു. ഈ റൊമാന്റിസിസം നിര്‍ത്തേണ്ടതുണ്ട്. സിനിമ എന്ന് പറയുന്നത് അത്ര വലിയ സംഭവമൊന്നുമല്ല. സിനിമയെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെങ്കിലും അതിനെ ഇത്രയധികം പുണ്യമായി ഞാന്‍ കാണുന്നില്ല'' എന്നും അദ്ദേഹം പറയുന്നു.

അഭിനവിന്റെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. നിരവധി പേരാണ് സംവിധായകനെ എതിര്‍ത്തും അനുകൂലിച്ചുമെത്തുന്നത്. അതേസമയം മോളിവുഡ് ടൈംസ് ജൂണ്‍ 5 ന് തിയേറ്ററുകളിലെത്തും.

Abhinav Sunder Nayak wants to stop romanticising cinema. Says even though he loves it, Cinema is not the ultimatum.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബാറില്‍ നിന്നും ബെഞ്ചിലേക്ക്, നേരിട്ട് സുപ്രീം കോടതി ജഡ്ജിയാകുന്ന രണ്ടാമത്തെ വനിത; ആരാണ് ജസ്റ്റിസ് വി മോഹന ?

ടിക് ടോക്കില്‍ വെല്ലുവിളി; ഷാര്‍ജയില്‍ മലയാളിയെ കുത്തിക്കൊന്നു; കൊല്ലം സ്വദേശി കസ്റ്റഡിയില്‍

വിജയ് vs അണ്ണാമലൈ: തമിഴ്‌നാട് വീണ്ടും എംജിആര്‍-കരുണാനിധി കാലത്തെ രാഷ്ട്രീയ പോരിലേക്കോ?

അടങ്ങാതെ റഷ്യ: യുക്രെയ്‌നിലെ റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ 10 മരണം; കുട്ടികള്‍ടക്കം പരിക്ക്

CISF: പാരാ മെഡിക്കൽ വിഭാഗത്തിൽ ഒഴിവ്, ജൂൺ 8 മുതൽ അപേക്ഷിക്കാം

SCROLL FOR NEXT