മമ്മൂട്ടിയും അബിനും/ ഇൻസ്റ്റ​ഗ്രാം 
Entertainment

നത്തിനെ ചേർത്തു പിടിച്ച് പിറന്നാൾ കേക്ക് മുറിച്ച് മമ്മൂട്ടി: ബസൂക്ക സെറ്റിലെ ആഘോഷം, വിഡിയോ

ലൊക്കേഷനിൽ വച്ച് മമ്മൂട്ടിക്കൊപ്പം പിറന്നാൾ ആഘോഷിക്കുന്ന അബിന്റെ വിഡിയോ ആണ് വൈറലാവുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഒതളങ്ങ തുരുത്ത് എന്ന വെബ് സീരിസിലെ നത്ത് എന്ന കഥാപാത്രമായി എത്തി മലയാളികളുടെ മനം കവർന്ന താരമാണ് അബിൻ ബിനോ. സൂപ്പർഹിറ്റായി മാറിയ രോമാഞ്ചം എന്ന ചിത്രത്തിലും അബിൻ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇപ്പോൾ മമ്മൂട്ടിക്കൊപ്പം ബസൂക്കയിൽ അഭിനയിക്കുകയാണ് താരം. ഇപ്പോൾ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് മമ്മൂട്ടിക്കൊപ്പം പിറന്നാൾ ആഘോഷിക്കുന്ന അബിന്റെ വിഡിയോ ആണ് വൈറലാവുന്നത്. 

അബിനെ ചേർത്തുപിടിച്ച് കേക്ക് മുറിക്കുന്ന മമ്മൂട്ടിയെയാണ് വിഡിയോയിൽ കാണുന്നത്. അബിൻ തന്നെയാണ് വിഡിയോ പങ്കുവച്ചത്. ‘ജീവിതത്തിന് യഥാർഥ അര്‍ത്ഥം തോന്നിയ നിമിഷം’ എന്ന അടിക്കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ചിത്രത്തിലെ അണിയറ പ്രവർത്തകരോടും താരം നന്ദി പറയുന്നുണ്ട്. 

അബിനൊപ്പം കേക്ക് മുറിച്ച മമ്മൂട്ടി കേക്കെടുത്ത് വായിൽ വച്ചുകൊടുക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് അബിന്റെ പിറന്നാൾ ആഘോഷം. നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകളുമായി രം​ഗത്തെത്തുന്നത്. 

തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനായ ഡിനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. കഴിഞ്ഞ ദിവസമാണ് 45 ദിവസത്തെ ഷൂട്ടിങ് മമ്മൂക്ക പൂർത്തിയാക്കിയത്. ക്രൈം ഡ്രാമ ജോണറിലാണ് ചിത്രം എത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബാലറ്റിലേക്ക് മടങ്ങാന്‍ തയ്യാര്‍; കേരളം, കര്‍ണാടക, തെലങ്കാന സര്‍ക്കാരുകള്‍ രാജിവയ്ക്കണം; കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

ചെലവ് ചുരുക്കി സാമ്പത്തികഭദ്രത ഉറപ്പാക്കാം; ഇതാ ഏഴ് വഴികള്‍

നെന്മാറയിൽ ജനവാസ മേഖലയിൽ പുലിയും രണ്ട് കുട്ടികളും; കാട്ടിലേക്ക് തുരത്താൻ വനംവകുപ്പ് ശ്രമം|VIDEO

'മദ്യപിച്ചതായി എഫ്ഐആറിൽ ഇല്ല, എന്തിന് അവരെ ജൂവനൈൽ ഹോമിൽ അയച്ചു ?'; മകള്‍ക്ക് നീതി കിട്ടില്ലെന്ന് ഭയമെന്ന് പൊട്ടിക്കരഞ്ഞ് ഗോപികയുടെ അമ്മ

'മൂത്തോന് വേണ്ടി 15 കിലോ കൂട്ടി, പിന്നീട് കുറച്ചു...വീണ്ടും കൂട്ടി'; 42 വയസ്സിലും കളം നിറഞ്ഞ് നിവിൻ പോളി, ഫിറ്റ്നസ് രഹസ്യം