Aamir Khan with girlfriend Gauri Spratt എക്സ്
Entertainment

ഒരു വർഷത്തിലേറെയായി ഒരുമിച്ച് താമസിക്കുന്നു, ​ഗൗരിയെ നിയമപരമായി വിവാഹം ചെയ്യാനൊരുങ്ങി ആമിർ; വിവാഹം ജൂലൈയിൽ ?

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മൂന്നാം വിവാഹത്തിനൊരുങ്ങി നടൻ ആമിർ ഖാൻ. കാമുകി ഗൗരി സ്പ്രാത്തിനെ നിയമപരമായി വിവാഹം ചെയ്യാനൊരുങ്ങുകയാണ് താരമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ജൂലൈ അഞ്ചിന് ആമിറിന്റെ വീട്ടിൽ വച്ചായിരിക്കും വിവാഹമെന്നാണ് സൂചന. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക.

ഇരുവരും ഒരു വർഷത്തിലേറെയായി ഒരുമിച്ചാണ് താമസിക്കുന്നത്. സന്തോഷകരവും സ്ഥിരതയുള്ളതുമായ ഒരു ജീവിതം ഒരുമിച്ച് കെട്ടിപ്പടുത്തുവെന്നും അതിനി കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ഔപചാരികമായി അടയാളപ്പെടുത്താൻ പോവുകയാണെന്നും താരവുമായി അടുത്തവൃത്തങ്ങൾ വെളിപ്പെടുത്തി.

മുംബൈയിലെ പുതിയ വീട്ടിലേക്ക് ഗൗരിയുമൊത്ത് ആമിർ ഖാൻ താമസം മാറ്റിയിരുന്നു. തന്റെ അറുപതാം ജന്മദിനത്തിലായിരുന്നു ആമിർ ഖാൻ പുതിയ പ്രണയം വെളിപ്പെടുത്തിയത്. ഗൗരിയെ കഴിഞ്ഞ 25 വർഷമായി പരിചയമുണ്ടെന്നും ഇപ്പോൾ ഒന്നര വർഷമായി പ്രണയത്തിലാണെന്നും ആമിർ പറഞ്ഞു.

ഗൗരിയും ആമിർ ഖാനും പൊതുവിടങ്ങളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ വന്നത്. ഇതോടെ തന്റെ അറുപതാം ജന്മദിനത്തിൽ ഗൗരിയുമായി പ്രണയത്തിലാണെന്ന് ആമിര്‍ പറയുകയായിരുന്നു.

ബംഗളൂരു സ്വദേശിയായ ഗൗരി മുംബൈയിൽ സലൂണ്‍ ഉടമയാണ്. ബംഗളൂരുവിലായിരുന്നു ഗൗരി താമസിച്ചിരുന്നത്. ഗൗരിയെ കാണാൻ ആയി ബംഗളൂരുവിൽ പോയി വരാറുണ്ടായിരുന്നു എന്നും അമിർ പറഞ്ഞിരുന്നു.

ഇപ്പോൾ ആമിര്‍ ഖാന്റെ പ്രൊഡക്ഷൻ ഹൗസിന് വേണ്ടി പ്രവർത്തിക്കുകയാണ് ഗൗരി. ആറു വയസുള്ള മകനും ഗൗരിക്ക് ഉണ്ട്. രണ്ടു തവണ വിവാഹം ചെയ്ത ആമിർ ഖാന് രണ്ട് ബന്ധങ്ങളിലുമായി മൂന്ന് മക്കളുണ്ട്. 1986ൽ റീന ദത്തയെയും 2005ൽ സംവിധായിക കിരൺ റാവുവിനെയും വിവാഹം ചെയ്തിരുന്നു.

Actor Aamir Khan is set to marry for the third time.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചത് ആര്?; എസ്‌ഐടി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

'കാൻസറാണെന്ന വാർത്ത കിച്ചുവും കേട്ട് കാണും, പക്ഷേ എന്നെ വിളിച്ചില്ല; ആരൊക്കെ കൂടെ നിൽക്കുമെന്ന കാര്യം മനസിലായി'

വിപണി ചാഞ്ചാട്ടത്തില്‍ പരിഭ്രാന്തി വേണ്ട!; സമ്പാദ്യം സുരക്ഷിതമാക്കാന്‍ ഇതാ അഞ്ചുവഴികള്‍

പവാറിന്റെ വഴിയോ മമത, പാര്‍ട്ടിയും ചിഹ്നവും നഷ്ടമാകുമോ?; ബംഗാളില്‍ ഋതബ്രത പ്രതിപക്ഷ നേതാവ്

എസ് ജെ സൂര്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

SCROLL FOR NEXT