കിളി, ചിത്രം: ഫേസ്ബുക്ക്‌ 
Entertainment

വെബ് സീരീസുമായി അജു വർ​ഗീസും സംഘവും; 'കിളി' 

അജു വർ​ഗീസ്, ധ്യാൻ ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം എന്നിവരും മെെ ഡെസി​ഗ്നേഷൻ സ്റ്റുഡിയോസും ചേർന്നാണ് 'കിളി' നിർമിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വെബ് സീരീസ് രം​ഗത്തേക്ക് ചുവടുവച്ച് അജു വർ​ഗീസ്. ഫന്റാസ്റ്റിക്  ഫിലിംസിന്റെ ബാനറിൽ അജു വർ​ഗീസ്, ധ്യാൻ ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം എന്നിവരും മെെ ഡെസി​ഗ്നേഷൻ സ്റ്റുഡിയോസും ചേർന്ന് നിർമിക്കുന്ന ആദ്യ വെബ് സീരീസ് പ്രഖ്യാപിച്ചു. 'കിളി' എന്നാണ് സീരീസിന്റെ പേര്. 

കിളിയുടെ ട്രെയ്ലർ നാളെ പുറത്തിറങ്ങും. വെെകീട്ട് 6 മണിക്കാണ് ട്രെയ്ലർ റിലീസ്. അജു വർ​ഗീസ് തന്നെയാണ് ഈ വിവരം സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. കോമഡി ജോണറിൽപ്പെട്ട  ഈ വെബ് സീരീസ് വിഷ്ണു ​ഗോവിന്ദനാണ് സംവിധാനം ചെയ്യുന്നത്. 

അരുൺ ചന്ദു സംവിധാനം ചെയ്യുന്ന സാജൻ ബേക്കറി സിൻസ് 1962  എന്ന ചിത്രമായിരുന്നു ഫന്റാസ്റ്റിക് ഫിലിംസിന്റെ ആദ്യ സംരഭം. അജു വർഗീസ്, ​ഗ്രേസ് ആന്റണി, ലെന എന്നിവരാണ് സിനമയിലെ കേന്ദ്ര കഥാപാത്രങ്ങൾ. അജു വർഗീസ്, അരുൺ ചന്തു എന്നിവർ ചേർന്നാണ് തിരക്കഥ, സംഭാഷണമെഴുതുന്നത്. ചിത്രം അ‌ടുത്ത വർഷം റിലീസ് ചെയ്യും. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം