ഇടപ്പള്ളിയിൽ തന്റെ റസ്റ്റോറന്റ് ആരംഭിച്ച് നടി ആനി. ‘റിങ്സ് ബൈ ആനി’ എന്ന റസ്റ്റോറന്റിന്റെ പുതിയ ശാഖയാണ് ഇടപ്പള്ളി ടോളിന് സമീപം നേതാജി നഗറിൽ വെട്ടിക്കാട്ട് പറമ്പ് റോഡിൽ ആരംഭിച്ചത്. ഭർത്താവ് ഷാജി കൈലാസിനും മക്കൾക്കുമൊപ്പമാണ് ആനി ഉദ്ഘാടനത്തിന് എത്തിയത്. തിരുവനന്തപുരത്ത് ആരംഭിച്ച റസ്റ്റോന്റ് വിജയമായതോടെയാണ് ഇടപ്പള്ളിയിലും ആരംഭിച്ചത്.
മക്കളെപ്പോലെ പ്രിയപ്പെട്ടതാണ് പാചകം
കുടുംബത്തിന്റെ പിന്തുണയുള്ളതുകൊണ്ടാണ് മികച്ച രീതിയിൽ മുന്നോട്ടു പോകുന്നത് എന്നാണ് മാധ്യമങ്ങളോട് ആനി പറഞ്ഞത്. നമ്മുടെ മക്കളെ നമുക്കൊക്കെ പ്രിയപ്പെട്ടതല്ലേ, അതുപോലെ തന്നെ പ്രിയപ്പെട്ടതാണ് എന്റെ എല്ലാ കറികളും. ഇതും പ്രേക്ഷകർക്ക് ഇഷ്ടമാകും എന്ന് വിചാരിക്കുന്നു. കുടുംബത്തിന്റെ പിന്തുണ ഉള്ളതുകൊണ്ടാണ് മാത്രമാണ് ഈ സംരംഭം ഇങ്ങനെ മുന്നോട്ടുകൊണ്ടുപോകുന്നത്. എന്റെ നട്ടെല്ല് തന്നെ ഷാജിയേട്ടനും മക്കളുമാണ്. അവരുടെ ആത്മവിശ്വാസമാണ് എന്റെ ബലം. പിന്നെ ഇങ്ങനെയൊരു സംരംഭം കൊണ്ട് ഒരുപാട് പേർക്ക് ജോലി കൊടുക്കുവാൻ കഴിഞ്ഞു.’–ആനി പറഞ്ഞു. ആദ്യ ദിവസം തന്നെ ആനി പാചകത്തിൽ സജീവമായപ്പോൾ പൊതിച്ചോർ കെട്ടിയും പാഴ്സൽ എടുത്തുകൊടുത്തും ഷാജി കൈലാസും ഒപ്പമുണ്ടായിരുന്നു.
റിങ്സ് ബൈ ആനി ആരംഭിച്ചത് തിരുവനന്തപുരത്ത്
മൂന്നു വർഷം മുൻപാണ് കവടിയാറിൽ ആനിയുടെ റിങ്സ് ബൈ ആനി റസ്റ്ററന്‍റ് പ്രവർത്തനം ആരംഭിക്കുന്നത്. വിവാഹശേഷം സിനിമയിൽ നിന്ന് വീട്ടു നിൽക്കുകയാണെങ്കിലും ടെലിവിഷൻ ചാനലിലെ ആനി അവതരിപ്പിച്ച കുക്കറി ഷോയ്ക്ക് മികച്ച പിന്തുണ ലഭിച്ചിരുന്നു. അതോടെയാണ് ഹോട്ടൽ രംഗത്തേക്ക് കടക്കുന്നത്. മൂത്ത മകൻ ജഗൻ നടത്തുന്ന ഹോട്ടൽ ബിസിനസ്സിന്റെയും വിവിധയിനം സമോസകളുടെ നിർമാണ കേന്ദ്രത്തിന്റെയും മേൽനോട്ടം ആനിയുടേതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates