ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

തിളങ്ങുന്ന ചർമ്മം, രഹസ്യം വെളിപ്പെടുത്തി അനുഷ്ക; ആര്യവേപ്പ് ഫെയ്സ് പാക്ക് 

ചര്‍മത്തിന്റെ തിളക്കവും മിനുസവും നിലനിർത്താൻ ഈ ഫെയ്സ്പാക്ക് സഹായിക്കുമെന്ന് അനുഷ്ക

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നായികമാരുടെ സൗന്ദര്യ സംരക്ഷണ രീതികളൊക്കെ ചിലവേറിയതാണെന്നാണ് പൊതുവേ ഉള്ള ധാരണ. വിലകൂടുയ ബ്രാൻഡുകളുടെ ഉത്പന്നങ്ങളും കോസ്മെറ്റിക് ചികിത്സയുമൊക്കെയാണ് സൗന്ദര്യം നിലനിർത്താൻ ഇവർ ഉപയോ​ഗിക്കുന്നതെന്നാണ് ആരാധകർ കരുതുന്നത്. എന്നാലിതാ തന്റെ പ്രിയപ്പെട്ട ഒരു ഫെയ്സ് പാക്കിനേക്കുറിച്ച് പറഞ്ഞിരിക്കുകയാണ് നടി അനുഷ്ക ശർമ. 

പ്രകൃതിദത്ത ഫെയ്സ് പാക്ക് ആണ് നടി പരിചയപ്പെടുത്തിയിരിക്കുന്നത്. ആര്യവേപ്പില കൊണ്ടാണ് ഇത് ഉണ്ടാക്കുന്നത്. രണ്ട് സ്പൂൺ ആര്യവേപ്പിലെ പൊടിച്ചതും ഒരു സ്പൂൺ തൈരും ഒരു സ്പൂൺ റോസ് വാട്ടറും ഏതാനും തുള്ളി പാലുമാണ് വേണ്ടത്. 

ചേരുവകൾ എല്ലാം ചേർത്ത് കുഴമ്പു രൂപത്തിലാക്കിയ ശേഷമാണ് മുഖത്ത് പുരട്ടേണ്ടത്. പാക്ക് ഉണങ്ങുമ്പോൾ കഴുകിക്കളയാം. ചര്‍മത്തിന്റെ തിളക്കവും മിനുസവും നിലനിർത്താൻ ഈ ഫെയ്സ്പാക്ക് സഹായിക്കുമെന്നാണ് ഒരു ഫാഷൻ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ അനുഷ്ക പറഞ്ഞത്. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT