Bijukuttan ടെലിവിഷൻ ദൃശ്യം
Entertainment

നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; നടൻ ബിജുക്കുട്ടന് പരിക്ക്

കോയമ്പത്തൂരിൽ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്നു ബിജുക്കുട്ടൻ.

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: മിമിക്രി താരവും സിനിമാ നടനുമായ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരിക്ക്. പാലക്കാട് കണ്ണാടി വടക്കുമുറിയില്‍ വച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം. ബിജുക്കുട്ടന്‍ സഞ്ചരിച്ചിരുന്ന കാര്‍ ദേശീയപാതയ്ക്ക് അരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു.

കോയമ്പത്തൂരിൽ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്നു ബിജുക്കുട്ടൻ. ബിജുക്കുട്ടനും ഡ്രൈവര്‍ക്കും നേരിയ പരിക്കാണുള്ളതെന്നാണ് വിവരം.

ഡ്രൈവർ ഉറങ്ങിപ്പോയതായിരിക്കാം അപകട കാരണമെന്നാണ് പ്രാഥമിക നി​ഗമനം. ഇരുവരും പാലക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ബിജുക്കുട്ടന്റെ കൈയ്ക്കാണ് പരിക്കേറ്റത്.

Cinema News: Actor Bijukuttan injured in car accident.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെലങ്കാനയില്‍ ബുള്‍ഡോസര്‍ രാജ്; നിങ്ങളില്‍ നിന്ന് ഒന്നും പഠിക്കാനില്ല; കേരളത്തില്‍ വന്ന് കേരളത്തെ അവഹേളിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

ഇത് അശ്ലീലത്തേക്കാള്‍ മോശം; ചെഗുവേരയെ മോശമായി ചിത്രീകരിച്ചു; പിന്‍വലിച്ച് കോണ്‍ഗ്രസ് മാപ്പുപറയണമെന്ന് ബിനോയ് ബിശ്വം

ബ്രെഡ് വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?

'കപിലും ധോനിയും ഇതിഹാസങ്ങള്‍; അച്ഛന്റെ ആരോപണങ്ങള്‍ ശരിയല്ല'; പരസ്യമായി ക്ഷമ ചോദിച്ച് യുവരാജ് സിങ്

'ഇനി ഞങ്ങൾ മൂന്ന്' പോസ്റ്റുമായി രശ്മിക, ​ഗർഭിണിയാണോ എന്ന് ആരാധകർ; സത്യമിതാണ്

SCROLL FOR NEXT