Thamizh Murugan  വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ജൂനിയർ എൻടിആറിനുള്ള പെർഫെക്ട് മറുപടി'; 'തമിഴ് മുരുകനു'മായി ധനുഷും വെട്രിമാരനും, ഫസ്റ്റ് ലുക്ക് പുറത്ത്

എഐയിൽ നിർമിച്ച പ്രഖ്യാപന വിഡിയോയും ടീം പുറത്തുവിട്ടു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

വെട്രിമാരൻ- ധനുഷ് കൂട്ടുകെട്ട് എത്തുന്നു എന്ന് പറയുമ്പോൾ തന്നെ സിനിമാ പ്രേക്ഷകർക്ക് വാനോളം പ്രതീക്ഷകളുണ്ടാകും. തങ്ങളെ തൃപ്തിപ്പെടുത്തുന്ന എന്തെങ്കിലും ഒന്ന് സിനിമയിലുണ്ടാകുമെന്ന് പ്രേക്ഷകർക്ക് നൂറ് ശതമാനം ഉറപ്പാണ്. ഇപ്പോഴിതാ പുതിയ ചിത്രവുമായി എത്തുകയാണ് ഈ ഹിറ്റ് കോമ്പോ. 'തമിഴ് മുരുകൻ' എന്നാണ് ചിത്രത്തിന്റെ പേര്.

എഐയിൽ നിർമിച്ച പ്രഖ്യാപന വിഡിയോയും ടീം പുറത്തുവിട്ടു. ആൾക്കൂട്ടത്തിന് നടുവിൽ 'വേൽ' കയ്യിലേന്തി ആനപ്പുറത്തിരിക്കുന്ന ധനുഷിനെയാണ് പോസ്റ്ററിൽ കാണാനാവുക. അറിവുമതിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സായ് അഭ്യങ്കർ ആണ് സംഗീതം.

അതേസമയം മുരുകനെ ആസ്പദമാക്കി ഒരുങ്ങുന്ന ഒരു തെലുങ്ക് ചിത്രവും ഇതോടൊപ്പം ചർച്ചയായി മാറുകയാണ്. ജൂനിയർ എൻടിആർ നായകനായെത്തുന്ന ചിത്രമാണിത്. ജൂനിയർ എൻടിആറും സംവിധായകൻ ത്രിവിക്രമും ഒന്നിക്കുന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ തമിഴ്നാട്ടിൽ വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു.

'ഭ​ഗവാൻ മുരുകൻ ജനിച്ചത് ഉത്തരേന്ത്യയി'ലാണ് എന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്ററാണ് വിവാദമായി മാറിയത്. എന്നാൽ ഇതിനുള്ള മറുപടിയാണോ ധനുഷിന്റെ പുതിയ ചിത്രം എന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന ചർച്ച.

ജൂനിയർ എൻടിആറിനും സിനിമയ്ക്കും നൽകിയ ഏറ്റവും ഉചിതമായ മറുപടി എന്നാണ് പലരും കുറിക്കുന്നത്. ‘പൊള്ളാതവൻ’, ‘ആടുകളം’, ‘വട ചെന്നൈ’, ‘അസുരൻ’ എന്നീ സിനിമകൾക്ക് ശേഷം ധനുഷും വെട്രിമാരനും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.

Actor Dhanush's Thamizh Murugan first look is out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊച്ചിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; 300 ഓളം ജീവനക്കാര്‍ 'വഴിയാധാരം'; 11 മാസം വരെ ശമ്പള കുടിശ്ശിക, പരാതി

ഒന്നിലേറെ ഭാര്യയുണ്ടെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യമില്ല, ജീവനക്കാരെ പിരിച്ചുവിടും: അസം ബജറ്റില്‍ പ്രഖ്യാപനം

സഞ്ജുവിന്റെ ലോകകപ്പ് നേട്ടം, ടീമിന്റെ കഠിനാധ്വാനത്തിന് ആദരം; സമ്മാനത്തുക താരങ്ങൾക്കെന്ന് 'കൊച്ചി ബ്ലൂ ടൈഗേഴ്സ്'

സവര്‍ക്കറുടെ 'സ്വരാജ്' ഉള്‍പ്പെടുത്തി, എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ നിന്ന് വിവാദഭാഗങ്ങള്‍ പിന്‍വലിച്ചു

പോക്‌സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി അതിജീവിത അടക്കം ആറുപേരെ വെട്ടിക്കൊന്നു; തെലങ്കാനയെ ഞെട്ടിച്ച് കൂട്ടക്കൊല