ദുൽഖർ സൽമാൻ / ചിത്രം ഫെയ്‌സ്ബുക്ക് 
Entertainment

ചുപ്പിലെ സൈക്കോ കഥാപാത്രം മികച്ച വില്ലൻ, ദാദ സാഹേബ് ഫാൽക്കെ അവാർഡ് സ്വന്തമാക്കി ദുൽഖർ സൽമാൻ 

മലയാളത്തിൽ ദാദ സാഹേബ് ഫാൽക്കെ പുരസ്‌കാരം നേടുന്ന ആദ്യ നടനാണ് ദുൽഖർ.

Author : സമകാലിക മലയാളം ഡെസ്ക്

മലയാളത്തിലെ ജനപ്രീയ നായകൻ ദുൽഖർ സൽമാൻ ബോളിവുഡിൽ നെഗറ്റീവ് വേഷത്തിൽ എത്തിയ ചിത്രമായിരുന്നു 'ചുപ്പ്'. സൈകോ ത്രില്ലർ വിഭാ​ഗത്തിൽ വരുന്ന ചിത്രത്തിലെ ദുൽക്കറിന്റെ പ്രകടനം നിരൂപക പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ ചുപ്പിലെ മികച്ച പ്രകടനത്തിന് ദാദ സാഹിബ് ഫാൽക്കേ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പുരസ്‌കാരം തേടിയെത്തിയിരിക്കുകയാണ് താരത്തെ. 

മലയാളത്തിൽ ദാദ സാഹിബ് ഫാൽക്കേ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പുരസ്‌കാരം നേടുന്ന ആദ്യ നടനാണ് ദുൽഖർ. സണ്ണി ഡിയോൾ ആണ് ചിത്രത്തിൽ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ നി​ഗൂഢതകൾ നിറഞ്ഞ ഡാനി എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകരുടെ മുന്നിൽ പ്രതിച്ഛായാ ഭാരമില്ലാത്ത ഒരാളായിരിക്കണം ഡാനിയെ അവതരിപ്പിക്കേണ്ടതെന്ന് നേരത്തെ തിരൂമാനിച്ചിരുന്നതായി സംവിധായകൻ ആർ ബൽകി പറഞ്ഞിരുന്നു.

ദുൽഖറിന്റെ വേഫേറെർ ഫിലിംസ് ആണ് കേരളത്തിൽ ചുപ്പ് വിതരണത്തിനെത്തിച്ചത്. സീ5 ആണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത്. ഗം​ഗുഭായി കത്യാവാഡി എന്ന ചിത്രത്തിലെ പ്രകടനത്തിന് ആലിയ ഭട്ടിനാണ് മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചത്. ബ്രഹ്‌മാസ്‌ത്രത്തിലെ പ്രകടനത്തിന് മികച്ച നടനായി രൺബീർ കപൂറിനെയും തെരഞ്ഞെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പിന് ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക