ഡസ്‌ററിന്‍ ഡയമണ്ട്/ ഇന്‍സ്റ്റഗ്രാം 
Entertainment

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടന്‍; ഡസ്‌ററിന്‍ ഡയമണ്ട് അന്തരിച്ചു

മൂന്ന് ആഴ്ചകള്‍ മുമ്പ് നടന് കാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഇംഗ്ലീഷ് നടന്‍ ഡസ്‌ററിന്‍ ഡയമണ്ട് (44) അന്തരിച്ചു. മൂന്ന് ആഴ്ചകള്‍ മുമ്പ് നടന് കാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു. രോഗം കണ്ടെത്തിയപ്പോഴേക്കും നില ഗുരുതരമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച ഡസ്റ്റിന്‍ വിടപറഞ്ഞെന്ന് നടന്റെ ഏജന്റ് റോജര്‍ പോള്‍ മാധ്യമങ്ങളെ അറിയിച്ചു.

സ്‌കൂള്‍ കുട്ടികളെക്കുറിച്ചുള്ള ഗുഡ് മോണിങ്, മിസ് ബ്ലിസ് എന്ന സീരീസില്‍ അഭിനയിച്ചാണ് ഡസ്റ്റിന്‍ കരിയര്‍ ആരംഭിച്ചത്. പിന്നീട് ഇദ്ദേഹത്തിന്റെ സേവ്ഡ് ബൈ ദി ബെല്‍ എന്ന സീരീസ് ഏറെ ശ്രദ്ധനേടി.

2015ല്‍ ആയുധം ഒളിച്ചുകടത്തിയതിനും ബാറില്‍ പ്രശ്‌നമുണ്ടാക്കിയതിനും ഡസ്റ്റിനെ നാല് മാസം ജയിലിലടച്ചിരുന്നു. അടുത്തിടെ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ നടന്‍ നിരവധി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക