വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

ഇന്ദ്രൻസിന് പിറന്നാൾ സമ്മാനം, നായകനായി സിനിമ;  ‘ഹോം’ ടീസർ  

സിനിമ വിജയ് ബാബുവാണ് നിർമിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്ദ്രൻസിനെ നായകനാക്കി റോജിൻ തോമസ് ഒരുക്കുന്ന ‘​#ഹോം’ സിനിമയുടെ ടീസർ പുറത്തുവിട്ടു. ഇന്ദ്രൻസിന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു ടീസർ റിലീസ്. റോജിൻ തന്നെയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നതും. 

ശ്രീനാഥ് ഭാസി, തണ്ണീർ മത്തൻ ഫെയിം നസ്‌ലിൻ എന്നിവരാണ് ഇന്ദ്രൻസിന്റെ മക്കളായി ചിത്രത്തിൽ എത്തുന്നത്. മഞ്ജു പിള്ള ഭാര്യയായും അഭിനയിക്കുന്നു. ഇന്ദ്രൻസിന്റെ ആദ്യ വാണിജ്യ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന സിനിമ വിജയ് ബാബുവാണ് നിർമിക്കുന്നത്. 

വിജയ് ബാബു, ജോണി ആന്റണി, മണിയൻപിള്ള രാജു, ശ്രീകാന്ത് മുരളി, ദീപ തോമസ്, കെപിഎസിലളിത, അനൂപ് മേനോൻ, പ്രിയങ്ക നായർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സംഗീതം രാഹുൽ സുബ്രഹ്മണ്യൻ. ഛായാഗ്രഹണം നീൽ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രക്ഷോഭം ശക്തമാക്കി സിജെപി, സമരവേദിക്ക് സമീപം രാത്രിയും സംഘര്‍ഷം, ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും

Today's Rashi Phalam July 23 |പുതിയ ചുമതലകൾ ലഭിക്കും,വരുമാനം വർധിപ്പിക്കാൻ പുതിയ മാർഗം കണ്ടെത്തും

വാഹനത്തിന് മൈലേജ് കൂട്ടണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഫുട്ബോൾ കളിക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

സ്ത്രീകള്‍ക്ക് രാത്രിയില്‍ സുരക്ഷിത യാത്ര; പ്രിയദര്‍ശിനിക്ക് പിന്നാലെ 'പിങ്ക് ബസ്', നാളെ മുതല്‍ നിരത്തുകളില്‍