ദി സോങ് ഓഫ് സ്‌കോര്‍പിയോണ്‍സ് പോസ്റ്റര്‍/ ചിത്രം: ഫേസ്ബുക്ക്‌ 
Entertainment

ഇര്‍ഫാന്‍ ഖാന്റെ അവസാന ചിത്രം പ്രേക്ഷകരിലേക്ക്; അടുത്ത വര്‍ഷം റിലീസ് 

ഒട്ടക വ്യാപാരിയായാണ് ഇര്‍ഫാന്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്തരിച്ച ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്റെ അവസാന ചിത്രം ദി സോങ് ഓഫ് സ്‌കോര്‍പിയോണ്‍സ് അടുത്ത വര്‍ഷം റിലീസ് ചെയ്യും. ബോളിവുഡ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഒട്ടക വ്യാപാരിയായാണ് ഇര്‍ഫാന്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. 

ഇറാനിയന്‍ നടി ഗോള്‍ഷിഫീത് ഫര്‍ഹാനി ആണ് ഇര്‍ഫാന്റെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അനൂപ് സിങ് ആണ് സംവിധായകന്‍. 2017ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ 70-ാമത് ലൊകാര്‍ണോ ചലച്ചിത്രോത്സവത്തില്‍ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ ഇതുവരെ തിയറ്ററില്‍ ചിത്രം റിലീസ് ചെയ്തിട്ടില്ല. 

രാജസ്ഥാന്റെ പശ്ചാതലത്തിലാണ് കഥ ഒരുക്കിയിരിക്കുന്നത്. ഇവിടുത്തെ കാലങ്ങളായുള്ള വിശ്വാസം അനുസരിച്ച് ഒരു പ്രത്യേകതരം തേളിന്റെ കുത്തേറ്റാല്‍ ഒരു ദിവസത്തിനുള്ളില്‍ മരണം സംഭവിക്കും എന്നാണ്. ഒരു പ്രത്യേകതരം പാട്ടാണ് ജീവന്‍ തിരിച്ചുപിടിക്കാനുള്ള ഏക പ്രതിവിധി. ഗോത്ര വിഭാഗകാരിയായ നൂറാന്‍ (ഗോള്‍ഷിഫീത് ഫര്‍ഹാനിയുടെ കഥാപാത്രം)  അവരുടെ മുത്തശ്ശിയല്‍ നിന്നും തേള്‍ വിഷത്തെ പ്രതിരോധിക്കാനുള്ള പാട്ട് അഭാസിച്ചിട്ടുണ്ട്. ആദം എന്ന ഒട്ടകക്കച്ചവടക്കാരന്‍ (ഇര്‍ഫാന്‍ ഖാന്‍) അവളുടെ ശബ്ദം കേട്ട മുതല്‍ അവളെ പ്രണയിക്കുകയാണ്. അപ്രതീക്ഷിതമായി ജീവിതത്തില്‍ സംഭവിച്ച ദുരിതത്തിന് പിന്നാലെ ആദമിന്റെ പ്രണയാഭ്യര്‍ത്ഥന നൂറാന്‍ സ്വീകരിച്ചു. എന്നാല്‍ ഇതേ ആദാമാണ് തന്റെ ജീവിതത്തിലെ ദുരിതത്തിന് കാരണമെന്ന് തിരിച്ചറിയുന്ന അവള്‍ പ്രതികാരം ചെയ്യാന്‍ ഉറപ്പിക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

SCROLL FOR NEXT