ജോൺ എബ്രഹാമും ഭാര്യ പ്രിയയും/ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

നടൻ ജോൺ എബ്രഹാമിനും ഭാര്യയ്ക്കും കോവിഡ് 

ഇരുവരും വീട്ടില് ക്വറന്റൈനിലാണ്

Author : സമകാലിക മലയാളം ഡെസ്ക്

നടൻ ജോൺ എബ്രഹാമിനും ഭാര്യ പ്രിയ രുഞ്ചലിനും കോവിഡ്. ഇരുവരും വീട്ടില് ക്വറന്റൈനിലാണ്. മൂന്ന് ദിവസം മുൻപ് കോവിഡ് ബാധിതനായ ഒരു വ്യക്തിയുമായി സമ്പർക്കം ഉണ്ടായെന്നും ഇതേത്തുടർന്ന് പരിശോധിച്ചപ്പോൾ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയെന്നും ജോൺ എബ്രഹാം പറഞ്ഞു. 

വൈറസ് ബാധയുടെ വിവരം അറിഞ്ഞപ്പോൾ തന്നെ പ്രിയയും താനും വീട്ടിൽ ക്വാറന്റൈനിൽ പ്രവേശിച്ചെന്നും മറ്റാരുമായും സമ്പർക്കമില്ലെന്നും നടൻ അറിയിച്ചു. ഇരുവരും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. നേരിയ ലക്ഷണങ്ങൾ മാത്രമേ ഇപ്പോൾ ഉള്ളെന്നും നടൻ കൂട്ടിച്ചേർത്തു.

മൈക്ക് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ നിർമാണത്തിൽ ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ് ജോൺ എബ്രഹാം. വിഷ്ണു പ്രസാദാണ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനശ്വര രാജനും നവാഗതാനായ രഞ്ജിത്ത് സജീവനും ആണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.ചിത്രത്തിന്റെ ഷൂട്ടിം​ഗ് മൈസൂരിൽ ആരംഭിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോക്കിയില്‍ കരുത്തുകാട്ടി ഇന്ത്യ; സ്വര്‍ണ മെഡലുകള്‍ 21, നാലാമത്

വ്യാജ സന്ദേശങ്ങളും ഇമെയിലുകളും, വോയ്‌സ് ക്ലോണിങ് വഴി വ്യാജശബ്ദം; എഐ തട്ടിപ്പുകളില്‍ ദുബൈയില്‍ മുന്നറിയിപ്പ്

ഐടി വകുപ്പിന്റെ പേര് മാറ്റി; പുതിയ പേരിട്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങി

കൗണ്‍സിലര്‍ സ്ഥാനം രാജിവച്ച് ആര്‍ ശ്രീലേഖ; 'മലപ്പുറം മതമൗലിക വര്‍ഗീയവാദികളുടെ കൂട്'; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ബാലമുരുകന് രക്ഷപ്പെടാനായില്ല; മിനിട്ടുകള്‍ കൊണ്ട് ഓടിച്ചിട്ട് പിടിച്ച് പൊലീസ്