ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

കുട്ടി വളരുന്നതിന് അനുസരിച്ച് വയറും സ്തനങ്ങളും വലുതാകും, അത് സ്വാഭാവികമാണ്; ബോഡി ഷെയ്മിങ്ങിനെതിരെ കാജൽ അ​ഗർവാൾ

മനോഹര ഘട്ടത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും എന്നാൽ ചില കമന്റുകളും ബോഡി ഷെയ്മിങ്ങുകളും തന്നെ മോശമായി ബാധിക്കും എന്നാണ് താരത്തിന്റെ പോസ്റ്റിൽ പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

ദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് നടി കാജൽ അ​ഗർവാളും ഭർത്താവ് ​ഗൗതം കിച്ലുവും. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്. കഴിഞ്ഞ ദിവസം ദുബായിൽ നിന്നുള്ള വെക്കേഷൻ ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നു. ബേബി ബംബ് കാണിച്ചുകൊണ്ടുള്ള ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലായിരുന്നു. എന്നാൽ അതിനൊപ്പം തന്നെ താരത്തിന്റെ ശരീരത്തെ ആക്ഷേപിച്ചുകൊണ്ടുള്ള കമന്റുകളും വന്നു. ഇപ്പോൾ ബോഡി ഷെയ്മിങ്ങിനെതിരെ ശക്തമായ സന്ദേശവുമായി എത്തിയിരിക്കുകയാണ് താരം. 

മനോഹര ഘട്ടത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും എന്നാൽ ചില കമന്റുകളും ബോഡി ഷെയ്മിങ്ങുകളും തന്നെ മോശമായി ബാധിക്കും എന്നാണ് താരത്തിന്റെ പോസ്റ്റിൽ പറയുന്നത്. തന്നെപ്പോലെ ​ഗർഭ കാലത്തിലൂടെ കടന്നുപോകുന്ന സ്ത്രീകൾക്കു വേണ്ടിയുള്ളതാണ് താരത്തിന്റെ കുറിപ്പ്. ദുബായ് ചിത്രങ്ങൾക്കൊപ്പമാണ് താരം കുറിപ്പ് പങ്കുവച്ചത്. 

കാജലിന്റെ കുറിപ്പ് വായിക്കാം

''എന്റെ ജീവിതത്തിലെ മനോഹരമായ ഒരു ഘട്ടത്തിലൂടെയാണ് ഞാനിപ്പോള്‍ കടന്നുപോകുന്നത്. എന്റെ ജീവിതത്തിലും ശരീരത്തിലും വീട്ടിലും അതിനേക്കാളുപരി എന്റെ തൊഴിലിടത്തിലും മാറ്റങ്ങള്‍ വരുന്നു. എന്നാല്‍ ബോഡിഷെയ്മിങ് പോസ്റ്റുകളും മോശം കമന്റുകളും മീമുകളുമൊന്നും അത്ര നല്ലതല്ല. കരുണയോടെ പെരുമാറാൻ പഠിക്കണം. ജീവിക്കൂ അല്ലെങ്കിൽ ജീവിക്കാന്‍ അനുവദിക്കൂ.

എന്റേതിന് സമാനമായ ഘട്ടത്തിലൂടെ കടന്നു പോകുന്നവർക്കുവേണ്ടിയാണ് ഈ കുറിപ്പ്, നിങ്ങൾ ഈ കുറിപ്പ് വായിക്കണം, പ്രത്യേകിച്ച് ചില വൃത്തികെട്ട മനുഷ്യർ ഇതൊന്നും മനസിലാക്കാതെ ഇരിക്കുമ്പോൾ. ഗര്‍ഭകാലത്ത് നമ്മുടെ ശരീരം ധാരാളം മാറ്റങ്ങളിലൂടെ കടന്നുപോകും. ഭാരം വര്‍ധിക്കും, ഹോര്‍മോണുകളില്‍ വ്യതിയാനം സംഭവിക്കും, കുഞ്ഞ് വളരുന്നതിനോടൊപ്പം സ്തനവും വയറുമെല്ലാം വലുതാകും, കുഞ്ഞിന്റെ സുഖകരമായ വളര്‍ച്ചക്കായി ശരീരം പാകപ്പെടുമ്പോഴാണ് അങ്ങനെ സംഭവിക്കുന്നത്. ശരീരം വികസിക്കുമ്പോള്‍ സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഉണ്ടാകും, ചിലപ്പോള്‍ മുഖക്കുരു വരും, ക്ഷീണം തോന്നും, മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കും. ഈ സമയത്തുണ്ടാകുന്ന നെഗറ്റീവ് ചിന്തകള്‍ അസുഖമുണ്ടാക്കും.

കുഞ്ഞിന് ജന്മം നല്‍കിയാല്‍ പഴയ രൂപത്തിലേക്ക് തിരിച്ചുപോകാന്‍ സമയമെടുക്കും. അല്ലെങ്കില്‍ പൂര്‍ണമായും പഴയതുപോലെ ആകാന്‍ സാധിച്ചെന്നും വരില്ല. എന്നാല്‍ അത് സാരമില്ല. ഈ മാറ്റങ്ങളെല്ലാം സ്വാഭാവികമാണ്. നമ്മുടെ ജീവിതത്തിലേക്ക് പുതിയ ഒരാളെകൊണ്ടുവരാനുള്ള കഷ്ടപ്പാടിന്റെ ഭാഗമാണിത്. ഇതെല്ലാം അസാധാരണമാണെന്ന് കരുതേണ്ടതില്ല, സമ്മര്‍ദ്ദത്തിലാകേണ്ടതില്ല, ചട്ടങ്ങളില്‍ ഒതുങ്ങേണ്ടതില്ല. ഇതെല്ലാം ഒരു കുഞ്ഞിന് ജന്മം നല്‍കുന്നതിന്റെ ഭാഗമാണെന്ന് മാത്രം മനസ്സിലാക്കുക''- കാജൽ കുറിച്ചു

പിന്തുണയുമായി തെന്നിന്ത്യൻ സുന്ദരിമാർ

കൂടാതെ മോശം മാനസികാവസ്ഥയിലൂടെ കടന്നുപോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും താരം പറയുന്നുണ്ട്. പ്രിയപ്പെട്ടവരുമായി സംസാരിക്കുകയും ചെറുതായി വ്യായാമം ചെയ്യുകയും വേണം എന്നാണ് കാജൾ പറയുന്നത്. മസാജ് ചെയ്യുന്നത് ശരീരവും മനസും കൂടുതൽ റിലാക്സ് ചെയ്യാൻ സാധിക്കും. അതുപോലെ ആവശ്യമെങ്കിൽ മാനസീകാരോ​ഗ്യ വിദ​ഗ്ധന്റെ സഹായം തേടണമെന്നും താരം കുറിച്ചു. 

നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. നീ സുന്ദരിയാണെന്നും എന്നും സുന്ദരിയായിരിക്കുമെന്നുമാണ് സാമന്ത കമന്റ് ചെയ്തത്. കൂടാതെ റാഷി ഖന്ന, ലക്ഷ്മി മാഞ്ജു തുടങ്ങിയ താരങ്ങളും കമന്റുകളുമായി എത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

ബാറ്റിങ് പരാജയം തലവേദന, ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങും

'എന്റെ ഹീറോയെ കാണാൻ ഇനിയുമെത്തും'; മധുവിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് മമ്മൂട്ടി

ചിറ്റൂരില്‍ 14 കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; ഇരട്ട സഹോദരനെ കാണാനില്ല

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗത്തില്‍ ആക്ഷേപം; വിദ്യാര്‍ഥിക്ക് ആള്‍ക്കൂട്ടമര്‍ദ്ദനം- വിഡിയോ

SCROLL FOR NEXT