ചിത്രം:ഫേസ്ബുക്ക് 
Entertainment

'ഞാൻ ഒരു പാർട്ടിയിലും ചേർന്നിട്ടില്ല!' വ്യാജവാർത്തയ്ക്കെതിരെ ഷാജോൺ 

ഷാജോൺ കോൺഗ്രസിൽ ചേർന്നുവെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചതോടെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ വാർത്തയ്ക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ കലാഭവൻ ഷാജോൺ. ഷാജോൺ കോൺഗ്രസിൽ ചേർന്നുവെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചതോടെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുന്നത്.

"ഞാൻ ഒരു പാർട്ടിയിലും ചേർന്നിട്ടില്ല ! ഇലക്ഷൻ സമയങ്ങളിൽ കണ്ടുവരുന്ന വ്യാജ വാർത്തകൾ ആരും വിശ്വസിക്കരുത്", എന്നാണ് ഫേസ്ബുക്കിൽ കലാഭവൻ ഷാജോൺ കുറിച്ചിരിക്കുന്നത്. 

കെ ബി ഗണേഷ് കുമാർ, മുകേഷ്, സുരേഷ് ഗോപി, കൃഷ്ണകുമാർ, ധർമ്മജൻ ബോൾഗാട്ടി, വിവേക് ഗോപൻ, പ്രിയങ്ക അനൂപ്, ദലീമ എന്നിങ്ങനെ സിനിമാ സീരിയൽ മേഖലയിൽ നിന്ന് നിരവദിപ്പേർ ഇക്കുറി ജനവിധി തേടുന്നുണ്ട്. ഇതിനിടയിലാണ് ഷാജോൺ കോൺ​ഗ്രസിൽ ചേർന്നെന്ന വാർത്ത വന്നത്. ഷാജോണിൻറെ കുടുംബസമേതമുള്ള ചിത്രം പങ്കുവെച്ചാണ് വാർത്തകൾ പ്രചരിച്ചത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

റെയിൽവേയിൽ സൈറ്റ് എഞ്ചിനീയർ ആകാം; സിവിൽ,ഇലക്ട്രിക്കൽ വിഭാഗത്തിൽ ഒഴിവുകൾ, ശമ്പളം 76,000 രൂപ, അവസാന തീയതി മെയ് 22

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

SCROLL FOR NEXT