കുട്ടി പത്മിനി  ഫെയ്‌സ്ബുക്ക്‌
Entertainment

പീഡനം സഹിക്കാനാവാതെ നടിമാരുടെ ആത്മഹത്യ; ബാലതാരമായി അഭിനയിക്കുന്നതിനിടെ ചൂഷണത്തിനിരയായി; വെളിപ്പെടുത്തലുമായി തമിഴ്‌നടി

ഡോക്ടര്‍, ഐടി തുടങ്ങി മറ്റ് ജോലി പോലെ തന്നെയാണ് ഈ ജോലിയും. പിന്നെ എന്തുകൊണ്ടാണ് ഈ മേഖല മാത്രം മാംസക്കച്ചവടത്തിന്റേതാകുന്നത്?

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമ നടന്‍മാര്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉയരുന്നതിനിടെ തമിഴ് ചലച്ചിത്രമേഖലയിലും സമാന സംഭവങ്ങളുണ്ടെന്ന വെളിപ്പെടുത്തലുമായി തമിഴ് നടി കുട്ടി പത്മിനി. ലൈംഗികാരോപണത്തെ തുടര്‍ന്ന് നടിമാര്‍ക്ക് ആത്മഹത്യ ചെയ്യേണ്ടിവരെ വന്നിട്ടുണ്ടെന്ന് നടി കുട്ടി പത്മിനി മാധ്യമങ്ങളോട് പറഞ്ഞു. ലൈംഗികാരോപണത്തിന് പിന്നാലെ ഗായിക ചിന്മയിക്കും നടി ശ്രീ റെഡ്ഢിക്കുമെതിരെ തമിഴ് മേഖലയിലെ നിരോധനത്തില്‍ തനിക്ക് വലിയ ആശങ്കയുണ്ടെന്നും അവര്‍ പറഞ്ഞു. പരാതി നല്‍കിയാല്‍ മേഖലയില്‍ നിന്ന് നിരോധനം നേരിടേണ്ടിവരുമെന്നും കുട്ടിപത്മിനി പറഞ്ഞു.

ഡോക്ടര്‍, ഐടി തുടങ്ങി മറ്റ് ജോലി പോലെ തന്നെയാണ് ഈ ജോലിയും. പിന്നെ എന്തുകൊണ്ടാണ് ഈ മേഖല മാത്രം മാംസക്കച്ചവടത്തിന്റേതാകുന്നത്? ഇത് വലിയ തെറ്റാണ്. ടെലിവിഷന്‍ സീരിയലുകളിലെ നടികളോട് സംവിധായകരും ടെക്നീഷ്യന്‍മാരും ലൈംഗികാവശ്യങ്ങള്‍ മുന്നോട്ട് വെക്കുന്നു. ലൈംഗികോപദ്രവങ്ങള്‍ തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ പല സത്രീകളും പരാതി നല്‍കുന്നില്ല. ചില സ്ത്രീകള്‍ ഇത് സഹിക്കുന്നു,' നടി പറഞ്ഞു.

തമിഴ് ചലച്ചിത്രമേഖലയിലെ ലൈംഗികോപദ്രവ ആരോപണത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ വലിയ പുരോഗതികള്‍ ഉണ്ടാകുന്നില്ലെന്നും പത്മിനി പറയുന്നു. സുരേഷ് ഗോപി തെളിവെവിടെയെന്ന് ചോദിച്ചുവെന്ന് താന്‍ വായിച്ചുവെന്നും എങ്ങനെയാണ് ഇവയ്ക്ക് തെളിവ് നല്‍കുകയെന്നും അവര്‍ ചോദിക്കുന്നു. സിബിഐ ചെയ്യുന്നത് പോലെയുള്ള നുണപരിശോധനകള്‍ നടത്താമെന്നും പത്മിനി പറഞ്ഞു. എന്നാല്‍ തമിഴ് സിനിമാ മേഖലയില്‍ നിന്ന് ലൈംഗികോപദ്രവത്തെക്കുറിച്ചുള്ള പരാതികള്‍ ലഭിച്ചിട്ടില്ലെന്ന് മന്ത്രി സ്വാമിനാഥന്‍ പറഞ്ഞു. ബാലതാരമെന്ന നിലയില്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടതായി നടി കുട്ടിപത്മിനി പറഞ്ഞു. തന്റെ അമ്മ പ്രശ്നമുയര്‍ത്തിയപ്പോള്‍ ഹിന്ദി സിനിമാ മേഖലയില്‍ നിന്നും പുറത്താക്കിയെന്നും പത്മിനി കൂട്ടിച്ചേര്‍ത്തു

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഈ മാസം പുറത്തുവന്നതോടെ മലയാള സിനിമാരംഗം വലിയ പ്രതിസന്ധി നേരിടുകയാണ്. നിരവധി നടികളാണ് ഇതിനകം മുതിര്‍ന്ന താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ പൊട്ടിമുളച്ചുവന്ന നേതാവല്ല; സ്ഥാനമല്ല, പാര്‍ട്ടിയാണ് വലുത്'; രമേശ് ചെന്നിത്തല

സ്വപ്നങ്ങളെ നിയന്ത്രിക്കാന്‍ കഴിയുമോ? വെയറബിള്‍ ഡിവൈസുമായി എഐ കമ്പനി

ക്യാച്ചിനായി പിന്നിലേക്ക് ഓടി, തലയടിച്ച് ഗ്രൗണ്ടില്‍ വീണു; ലുന്‍ഗി എന്‍ഗിഡിക്ക് ഗുരുതര പരിക്ക് (വിഡിയോ)

എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപിടിത്തം; തീയണയ്ക്കാന്‍ സജീവ ശ്രമം

ഒറ്റയാൻ ബോക്സ് ഓഫീസ് ഇളക്കി മറിച്ചിട്ട് ഇന്നേക്ക് ഒരു വർഷം! 23 ദിവസം കൊണ്ട് തളച്ച് പിള്ളേർ സംഘം; റെക്കോർഡിട്ട് 'വാഴ 2'

SCROLL FOR NEXT