ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

നടൻ ലുക്മാൻ വിവാഹിതനായി; ചിത്രങ്ങൾ

ജുമൈമയാണ് വധു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം; യുവനടൻ ലുക്മാൻ വിവാഹിതനായി. ജുമൈമയാണ് വധു.  ഇന്നലെ  മലപ്പുറം പന്താവൂരില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തു. 

ഇന്ന് സിനിമയിലെ സുഹൃത്തുക്കൾക്കായി റിസപ്ഷൻ നടത്തി. നടൻ ബാലു, അലീന, ഇര്‍ഷാദ് അലി, സുധി കോപ്പ തുടങ്ങിയ നിരവധി താരങ്ങൾ പങ്കെടുത്തു. താരത്തിന്റെ വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

മലപ്പുറം ചങ്ങരംകുളം സ്വദേശിയായ ലുക്മാൻ എൻജിനീയറിങ് മേഖലയിൽനിന്നാണ് സിനിമയിലേക്ക് എത്തിയത്. മുഹ്സിൻ പെരാരി സംവിധാനം ചെയ്ത 'കെഎൽ 10 പത്ത്' സിനിമയിലൂടെയാണ് ശ്രദ്ധ നേടുന്നത്. തുടർന്ന് വള്ളീം തെറ്റി പുള്ളീം തെറ്റി, പോപ്പ്കോൺ, കലി, ഗോദ, സുഡാനി ഫ്രം നൈജീരിയ, കെയർ ഓഫ് സൈറ ബാനു, കക്ഷി അമ്മിണിപ്പിള്ള, വൈറസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

ജിമ്മിൽ പോയാൽ മാത്രം മസിൽ വരില്ല മിസ്റ്റർ; ഈ ഭക്ഷണങ്ങൾ കൂടെ കഴിക്കണം

നിര്‍മല സീതാരാമന്റെ 'ബജറ്റ്' സാരികൾ

വെറും 1822 പന്തുകള്‍! ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സൂര്യകുമാര്‍ യാദവ്

SCROLL FOR NEXT