Mahesh Babu വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'വരൂ നമുക്ക് ഒരുമിച്ച് തിരിച്ചു നടക്കാം കാളവണ്ടി യുഗത്തിലേക്ക്'; മഹേഷ് ബാബുവിന്റെ എൻട്രിയെ ട്രോളി സോഷ്യൽ‌ മീഡിയ

വൻ ആവേശത്തോടെയൊണ് ആരാധകര്‍ താരത്തെ എതിരേറ്റത്.

സമകാലിക മലയാളം ഡെസ്ക്

രാജമൗലി ചിത്രം വാരാണസിയുടെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയ നിറയെ. ഇപ്പോഴിതാ വാരാണസിയുടെ ​ഗ്ലോബ്ട്രോട്ടർ ഇവന്റിൽ കൃത്രിമ കാളപ്പുറത്ത് എത്തിയ നടൻ മഹേഷ് ബാബുവിന്റെ എൻട്രിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കയ്യില്‍ ത്രിശൂലവുമായി നന്ദിയോട് സാമ്യമുള്ള കാളപ്പുറത്താണ് താരമെത്തിയത്. വൻ ആവേശത്തോടെയൊണ് ആരാധകര്‍ താരത്തെ എതിരേറ്റത്.

ചിത്രത്തില്‍ രുദ്ര എന്ന് പേരുള്ള കഥാപാത്രത്തെയാണ് മഹേഷ് ബാബു അവതരിപ്പിക്കുന്നത്. 'വാരാണസി'യുടെ ഫസ്റ്റ്ഗ്ലിംപ്‌സ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. വന്‍ ദൃശ്യവിസ്മയമാണ് വിഷ്വല്‍ എഫക്ട്‌സിന് പ്രാധാന്യമുള്ള ഗ്ലിംപ്‌സ് സിനിമാ പ്രേമികള്‍ക്ക് സമ്മാനിക്കുന്നത്. ഗ്ലിംപ്‌സിലും ത്രിശൂലവുമായി കാളപ്പുറത്ത് വരുന്ന മഹേഷ് ബാബുവിന്റെ ഭാഗമാണ് ഉണ്ടായിരുന്നത്.

ഇത് പുനരാവിഷ്‌കരിച്ചു കൊണ്ടാണ് പരിപാടിയിലും മഹേഷ് ബാബു ഇലക്ട്രിക് കാളപ്പുറത്ത്. 50,000 ത്തോളം പേരാണ് കഴിഞ്ഞദിവസം റാമോജി ഫിലിംസിറ്റിയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തത്. പൃഥ്വിരാജ് ആണ് ചിത്രത്തിലെ പ്രതിനായക കഥാപാത്രമായ കുംഭയെ അവതരിപ്പിക്കുന്നത്.

അതേസമയം മഹേഷ് ബാബുവിന്റെ മാസ് എൻട്രിയെ ട്രോളുന്നവരും ഏറെയാണ്. 'വരൂ നമുക്ക് ഒരുമിച്ച് തിരിച്ചു നടക്കാം കാളവണ്ടി യുഗത്തിലേക്ക്', 'ഇതൊക്കെ ഏത് യൂണിവേഴ്സ്', 'എന്ത് പ്രഹസനമാണ് സജി'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. മന്ദാകിനി എന്ന കഥാപാത്രമായി ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുമെത്തുന്നു. അതേസമയം വൻ ബജറ്റിലൊരുങ്ങുന്ന ചിത്രത്തെക്കുറിച്ച് പ്രേക്ഷകരും വലിയ ആവേശത്തിലാണ്. 2027 ൽ ചിത്രം റിലീസിനെത്തും. ആർആർആർ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വാരാണസി.

Cinema News: Actor Mahesh Babu mass entry in Varanasi event.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐആര്‍ ജോലി സമ്മര്‍ദ്ദമോ?; കണ്ണൂരില്‍ ബിഎല്‍ഒ തൂങ്ങിമരിച്ച നിലയില്‍

ഹെൽമെറ്റ് മൂലമുള്ള മുടി കൊഴിച്ചിൽ തടയാം

ഡൽഹി സ്ഫോടനം; കശ്മീരിൽ വനിതാ ഡോക്ടർ കസ്റ്റഡിയിൽ; മെഡിക്കൽ വിദ്യാർഥികളടക്കം നിരീക്ഷണത്തിൽ

കൊച്ചി കസ്റ്റംസ് മറൈൻ വിങ്ങിൽ 19 ഒഴിവുകൾ

'പത്താം ക്ലാസില്‍ പഠിച്ച കുട്ടിയെ എട്ടാം ക്ലാസില്‍ ഇരുത്താനാകില്ല'; ആര്യ രാജേന്ദ്രനെ പുകഴ്ത്തി വി ശിവന്‍കുട്ടി

SCROLL FOR NEXT