വീഡിയോ സ്‌ക്രീന്‍ഷോട്ട്‌ 
Entertainment

"ഇതാണ് എന്റെ ഫൈനൽ ഇയർ ക്ലാസ് റൂം"; ലോ കോളജ് ഓർമ്മകളിൽ മമ്മൂക്ക, വിഡിയോ

എറണാകുളം ലോ കോളജിന്റെ ഓർമ്മകളിലേക്ക് വീണ്ടും കടന്നുചെന്ന് മമ്മൂട്ടി

Author : സമകാലിക മലയാളം ഡെസ്ക്

നടനായിരുന്നില്ലെങ്കിൽ ആരാകും എന്ന് ചോദിച്ചാൽ ഒരുപക്ഷെ ഇന്നത്തെ മെ​ഗാസ്റ്റാൻ മമ്മൂട്ടി ഒരു വക്കീലാകുമായിരുന്നു. എറണാകുളം ലോ കോളജിൽ എൽഎൽബി പൂർത്തിയാക്കുയ അദ്ദേഹം രണ്ട് വർഷത്തെ പ്രാക്ടീസിന് ശേഷമാണ് സിനിമ എന്ന വഴി തെരഞ്ഞെടുത്തത്. ഇപ്പോഴിതാ പഠിച്ച കോളജിന്റെ ഓർമ്മകളിലേക്ക് വീണ്ടും കടന്നുചെന്നിരിക്കുകയാണ് മമ്മൂക്ക. ലോ കോളജിലെത്തി അവസാന വർഷം ചിലവിട്ട ക്ലാസ് മുറിയിൽ നിന്നുള്ള വിഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. 

“എറണാകുളം ലോ കോളജ്, ഇതാണ് എന്റെ ഫൈനൽ ഇയർ ക്ലാസ്സ് റൂം. ഇപ്പോൾ ഇവിടെ ക്ലാസ് ഇല്ല, ഇവിടെയാണ് ഞങ്ങൾ മൂട്ട് കോർട്ടും ചെറിയ ചെറിയ കലാപരിപാടികളുമൊക്കെ നടത്തിയിരുന്നത്. ഇത് ഒരുകാലത്ത് കൊച്ചി സ്റ്റേറ്റിന്റെ അസംബ്ലി ഹോളായിരുന്നു”, വിഡിയോയിൽ മമ്മൂട്ടി പറഞ്ഞു. അൽമ മേറ്റർ എന്നാണ് വീഡിയോയ്ക്ക് താഴെ താരം കുറിച്ചിരിക്കുന്നത്.

ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ ദ് കോർ, ബി ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫർ എന്നിവയാണ് മമ്മൂട്ടിയുടേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന