മണികണ്ഠൻ ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രം 
Entertainment

'ബാലനാടാ...' അച്ഛനായ സന്തോഷം അറിയിച്ച് നടൻ മണികണ്ഠൻ ആചാരി  

'ബാലനാടാ' എന്ന് എഴുതിയാണ് മണികണ്ഠൻ സന്തോഷം പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ടൻ മണികണ്ഠൻ ആചാരിക്ക് ആൺകുഞ്ഞ്. നടൻ തന്നെയാണ് അച്ഛനായ സന്തോഷം ആരാധകരെ അറിയിച്ചിരിക്കുന്നത്. "എനിക്ക് കുഞ്ഞ് പിറന്നിരിക്കുന്നു .... ഞാൻ അഛനായ വിവരം സന്തോഷത്തോടെ അറിയിക്കട്ടെ....", എന്നാണ് മകൻ പിറന്ന വിവരം അറിയിച്ച് മണികണ്ഠൻ കുറിച്ചത്. 'നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയതിന് നന്ദി പറയുന്നില്ല , നന്ദിയോടെ ജീവിക്കാം' എന്നും കുറിച്ചിട്ടുണ്ട്. മകനെ എടുത്തുപിടിച്ചുള്ള അമ്മയുടെ ചിത്രം പങ്കുവച്ച് 'ബാലനാടാ' എന്ന് എഴുതിയാണ് മണികണ്ഠൻ സന്തോഷം പങ്കുവച്ചത്. 

കമ്മട്ടിപ്പാടം എന്ന സിനിമയിലെ ബാലൻ എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ താരമാണ് നടൻ മണികണ്ഠൻ ആചാരി. രജനീകാന്ത് ചിത്രം പേട്ടയിലും മമ്മൂട്ടിയുടെ മാമാങ്കത്തിലും മണികണ്ഠൻ സുപ്രധാന വേഷത്തിൽ എത്തിയിരുന്നു. തുറമുഖം, അനുഗ്രഹീതൻ ആന്റണി, തുടങ്ങിയ ചിത്രളാണ് മണികണ്ഠന്റേതായി ഇനി റിലീസിന് തയ്യാറെടുക്കുന്നത്. 'കോബ്ര'യിൽ ഇർഫാൻ പത്താനൊപ്പവും വിജയ് സേതുപതിക്കൊപ്പവും മണികണ്ഠൻ അഭിനയിച്ചിട്ടുണ്ട്.

ലോക്ക്ഡൗൺ കാലത്തായിരുന്നു മണികണ്ഠന്റെയും ഭാര്യ അഞ്ജലിയുടെയും വിവാഹം. 


Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് അപകടം; മൂന്നുപേര്‍ മരിച്ചു, അഞ്ചുപേരുടെ നില ഗുരുതരം

സെഞ്ച്വറിയടിച്ച് ഇഷാന്‍ കിഷന്‍ (111*); ദുലീപ് ട്രോഫി ഫൈനലില്‍ ഈസ്റ്റ് സോണ്‍ 400നരികെ

കുതറി ഓടിയ കുതിര ഭീതി പരത്തി; വാഹനങ്ങള്‍ തകര്‍ത്തു, വഴിയാത്രക്കാരന് പരിക്ക്, വിഡിയോ

കാന്തപുരത്തിന്റെ പ്രസ്താവനയിലെ ചാനല്‍ ചര്‍ച്ച; വസ്തുതകള്‍ തെറ്റായി പ്രചരിപ്പിച്ചു, അവതാരകയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

ഡല്‍ഹിയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നു വീണു, തമ്മിലടിയില്‍ കെപിസിസി നടപടി; ഇന്നത്തെ 5 പ്രധാന വര്‍ത്തകള്‍