മണികണ്ഠൻ ആചാരി ഭാര്യ അഞ്ജലിക്കും മകൻ ഇസൈക്കുമൊപ്പം/ ഫേയ്സ്ബുക്ക് 
Entertainment

ഇത് ഇസൈ മണികണ്ഠൻ, കുഞ്ഞിന് പേരിട്ടു; സ്വാ​ഗതം ചെയ്ത് റോഷൻ മാത്യു

നിരവധി പേരാണ് കുഞ്ഞിസയ്ക്ക് ആശംസകളുമായി എത്തിയത്

സമകാലിക മലയാളം ഡെസ്ക്

കന് പേരിട്ട സന്തോഷം ആരാധകരുമായി പങ്കുവെച്ച് നടൻ മണികണ്ഠൻ ആചാരി. ചെറിയ പേരാണങ്കിലും വലിയ അർഥമുള്ള ഒരു പേരാണ് കുഞ്ഞിന് നൽകിയത്. ഇസൈ എന്നാണ് തന്റെ കുഞ്ഞു രാജകുമാരന് മണികണ്ഠൻ പേരിട്ടത്. 

“ഇന്ന് ഞങ്ങളുടെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഞങ്ങളുടെ മകന് ഈ വിശാലമായ ലോകത്തിന് കൈ കൊടുത്ത് പേരു ചൊല്ലി പരിചയപ്പെടാൻ അവന് ഞങ്ങൾ ഒരു പേരിട്ടു. ചെറിയ പേരാണങ്കിലും വലിയ അർഥമുള്ള ഒരു പേര്. ഇസൈ…. ഇസൈ മണികണ്ഠൻ”- ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് മണികണ്ഠൻ കുറിച്ചു. നിരവധി പേരാണ് കുഞ്ഞിസയ്ക്ക് ആശംസകളുമായി എത്തിയത്. കുഞ്ഞിന് ഈ ലോകത്തേക്ക് സ്വാ​ഗതം ചെയ്ത് നടൻ റോഷൻ മാത്യുവും എത്തി. 

കഴിഞ്ഞ മാർച്ചിലാണ് മണികണ്ഠനും അഞ്ജലിയ്ക്കും കുഞ്ഞ് പിറന്നത്. ‘ബാലനാടാ’ എന്ന ക്യാപ്ഷനോടെയാണ് ആ സന്തോഷം താരം പങ്കുവച്ചത്. കഴിഞ്ഞ വർഷം ലോക്ക്ഡൗണിനിടെയായിരുന്നു ഇരുവരും വിവാഹിതരായത്. ‘കമ്മട്ടിപ്പാടം’ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് മണികണ്ഠൻ ആചാരി. മലയാളത്തിനപ്പുറം തമിഴിലും ശ്രദ്ധിക്കപ്പെടാൻ മണികണ്ഠന് സാധിച്ചു. രജനികാന്ത് ചിത്രം ‘പേട്ട’, വിജയ് സേതുപതി ചിത്രം ‘മാമനിതൻ’ എന്നിവയിൽ എല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മണികണ്ഠനു സാധിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്ന് 87 പേര്‍ കൊല്ലപ്പെട്ടു; ആക്രമിച്ചത് അമേരിക്കന്‍ അന്തര്‍വാഹിനി- വിഡിയോ

റെക്കോര്‍ഡിലേക്ക് നടന്നുനീങ്ങി അല്ലെന്‍; മറികടന്നത് ആരെ?

പണം ഇരട്ടിയാകും, പത്തുവര്‍ഷം കൊണ്ട് കോടീശ്വരനാകാം!; ചെയ്യേണ്ടത് ഇത്രമാത്രം

ശബരി റെയില്‍പ്പാത: സ്ഥലം ഏറ്റെടുപ്പിന് അനുമതി, പദ്ധതി ചെലവ് 3,800.9 കോടി രൂപ

വെടിക്കെട്ട് ബാറ്റിങ്ങുമായി ഫിന്‍ അല്ലെന്‍, 33 പന്തില്‍ സെഞ്ച്വറി; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ന്യൂസിലന്‍ഡ് ഫൈനലില്‍

SCROLL FOR NEXT