മണികണ്ഠൻ ആചാരി മകനൊപ്പം/ ഫേയ്സ്ബുക്ക് 
Entertainment

'എന്റെ വെളിച്ചം'; മകനെ കയ്യിലെടുത്ത് മണികണ്ഠൻ ആചാരി

ആശുപത്രിയിൽ നിന്നുള്ളതാണ് ചിത്രം

Author : സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ ദിവസമാണ് നടൻ മണികണ്ഠൻ ആചാരിക്ക് ആൺകുഞ്ഞ് പിറന്നത്. ബാലനാടാ എന്ന കുറിപ്പോടെ താരം തന്നെയാണ് മകന്റെ വരവ് ആരാധകരെ അറിയിച്ചത്. ഇപ്പോൾ മകനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. കുഞ്ഞിനെയും കയ്യിലെടുത്ത് നിൽക്കുന്ന ചിത്രം എന്റെ വെളിച്ചം എന്ന അടിക്കുറിപ്പിലാണ് താരം പങ്കുവെച്ചിരിക്കുന്നത്. ആശുപത്രിയിൽ നിന്നുള്ളതാണ് ചിത്രം. 

എനിക്ക് കുഞ്ഞ് പിറന്നിരിക്കുന്നു .... ഞാൻ അച്ഛനായ വിവരം സന്തോഷത്തോടെ അറിയിക്കട്ടെ എന്നാണ് മകൻ പിറന്ന വിവരം അറിയിച്ച് മണികണ്ഠൻ കുറിച്ചത്. നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയതിന് നന്ദി പറയുന്നില്ല , നന്ദിയോടെ ജീവിക്കാം എന്നും സന്തോഷം പങ്കുവെച്ച് താരം പറഞ്ഞു. ലോക്ക്ഡൗൺ കാലത്തായിരുന്നു മണികണ്ഠന്റെയും ഭാര്യ അഞ്ജലിയുടെയും വിവാഹം. 

കമ്മട്ടിപ്പാടം എന്ന സിനിമയിലെ ബാലൻ എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ താരമാണ് നടൻ മണികണ്ഠൻ ആചാരി. രജനീകാന്ത് ചിത്രം പേട്ടയിലും മമ്മൂട്ടിയുടെ മാമാങ്കത്തിലും മണികണ്ഠൻ സുപ്രധാന വേഷത്തിൽ എത്തിയിരുന്നു. തുറമുഖം, അനുഗ്രഹീതൻ ആന്റണി, തുടങ്ങിയ ചിത്രളാണ് മണികണ്ഠന്റേതായി ഇനി റിലീസിന് തയ്യാറെടുക്കുന്നത്. 'കോബ്ര'യിൽ ഇർഫാൻ പത്താനൊപ്പവും വിജയ് സേതുപതിക്കൊപ്പവും മണികണ്ഠൻ അഭിനയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നയിക്കാന്‍ ശ്രേയസ്, വൈഭവ് സൂര്യവംശി ഇന്ത്യന്‍ ടി20 ടീമില്‍, വിക്കറ്റ് കീപ്പറായി സഞ്ജുവും ഇഷാനും

മുന്നറിയിപ്പില്‍ മാറ്റം: നാളെ ഒരു ജില്ലയിലും റെഡ് അലര്‍ട്ട് ഇല്ല, ചൊവ്വാഴ്ച വരെ തീവ്രമഴ തുടരും

‌‌‌'നിനക്കറിയാം, ഞാൻ...'; ഭാവനയ്ക്ക് രസകരമായ പിറന്നാൾ ആശംസയുമായി മഞ്ജു വാര്യർ

ഹോർമുസില്‍ ഇറാൻ ഡ്രോണുകളെ വെടിവെച്ചിട്ടതായി യുഎസ്; കുവൈത്തിനെയും ബഹ്‌റൈനെയും തിരികെ ആക്രമിച്ചെന്ന് ഇറാൻ

ഭര്‍ത്താവിനൊപ്പം ബുള്ളറ്റില്‍ പിന്നിലിരുന്ന് യാത്ര; വീട്ടമ്മ റോഡില്‍ തെറിച്ചു വീണു, ദാരുണാന്ത്യം

SCROLL FOR NEXT