മനോജ് മഞ്ചുവിന്റെ എക്സ് പോസ്റ്റും,മനോജ് മഞ്ചുവും(Manoj Manchu) എക്സ്
Entertainment

സോഷ്യൽ മീഡിയയിൽ ചർച്ചയായി 'കണ്ണപ്പ'യ്ക്ക് മനോജ് മഞ്ചു എഴുതിയ ആശംസ...

പിതാവിനും വിഷ്ണു മഞ്ചിത്തിന്റെ മക്കൾക്കും ആശംസകൾ നേർന്നിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്ത് വിഷ്ണു മഞ്ചു എഴുതി മോഹൻ ബാബു നിർമ്മിച്ച സിനിമയാണ് 'കണ്ണപ്പ'. വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ആദ്യഘട്ടം മുതലേ ചിത്രം സേഷ്യൽ മീഡിയയിലും മറ്റും ചർച്ചയായിരുന്നു. എന്നാൽ 'കണ്ണപ്പ' ടീമിന് തെലുങ്കു നടനും വിഷ്ണു മഞ്ചുവിന്റെ സഹോദരനുമായ മനോജ് മഞ്ചു എഴുതിയ ഹൃദയസപർശിയായ കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. കുറിപ്പിൽ സഹോദരൻ വിഷ്ണുവിന്റെ പേര് ഒഴിവാക്കിയതാണ് ചർച്ചയായത്.സിനിമയുമായി ബന്ധപ്പെട്ടുള്ള വഴക്കിന്റെ പേരിൽ മോഹൻ ബാബുവിന്റെ വീട്ടിൽ നിന്നും മനോജിനെ പുറത്താക്കിയിരുന്നു.

കണ്ണപ്പ യിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട്,മനോജിന്റെ പിതാവിനും ചിത്രത്തിന്റെ ഭാ​ഗമായ വിഷ്ണു മഞ്ചിത്തിന്റെ മക്കളായ അരിയാന,വിവിയാന,അവ്രാം എന്നിവർക്കും ആശംസകൾ നേർന്നിട്ടുണ്ട്. ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയ പ്രഭാസ്,മോഹൻലാൽ,അക്ഷയ് കുമാർ എന്നിവർക്കും മനോജ് നന്ദി അറിയിച്ചിട്ടുണ്ട്.

"ടീം കണ്ണപ്പയ്ക്ക് എല്ലാ ആശംസകളും. എൻ്‍റെ അച്ഛനും അദ്ദേഹത്തിന്റെ ടീമും ഈ സിനിമയ്ക്കായി വർഷങ്ങളോളം പരിശ്രമവും സ്നേഹവും നൽകിയിട്ടുണ്ട്.ഇത് ബ്ലോക്ക്ബസ്റ്റർ വിജയമാകാൻ ഞാൻ പ്രാർത്ഥിക്കുന്നു.എന്റെ പ്രിയ കുഞ്ഞുങ്ങളായ അരി,വിവി,അവ്രാം എന്നിവർ ബി​ഗ് സ്ക്രീനിൽ ഓർമ്മകൾ സൃഷ്ടിക്കുന്നത് കാണാൻ കാത്തിരിക്കാനാവില്ല" എന്ന് അ​ദ്ദേഹം എക്സിൽ കുറിച്ചു.

ചിത്രത്തിന്റെ പ്രൊമോഷൻ സമയങ്ങളിൽ 'കണ്ണപ്പ'യുടെ ഫൂട്ടേജ് അടങ്ങിയ ഹാർഡ് ഡിസ്ക് മോഷ്ടിച്ചെന്ന് മനോജിനെതിരെ വിഷ്ണു മഞ്ചു ആരോപിച്ചിരുന്നു. ചെന്നൈയിൽ നടന്ന മാധ്യമ സംവാദത്തിൽ ,ഹാർഡ് ഡിസ്ക് മോഷ്ടിച്ചെന്ന് ആരോപിക്കപ്പെട്ട രഘു,ചരിത എന്നീ രണ്ട് പേർ മനോജിന് വേണ്ടിയാണ് പ്രവർത്തിച്ചിരുന്നതെന്ന് വിഷ്ണു അവകാശപ്പെട്ടിരുന്നു.

ശിവഭക്തനായ കണ്ണപ്പയുടെ ഐതീഹ്യത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പുരാണ പശ്ചാത്തലത്തിലുള്ള ആക്ഷൻ ഡ്രാമയാണ് 'കണ്ണപ്പ'. മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍,വിഷ്ണു മഞ്ചു, കാജല്‍ അഗര്‍വാള്‍,മോഹന്‍ബാബു തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണിത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ചിത്രം വേള്‍ഡ് വൈസ് റീലീസായെത്തിയത്.

Actor Manoj Manchu wished his father, Mohan Babu, and the team of 'Kannappa', ahead of the film's release. However, he did not mention his brother Vishnu's name in the note, which came amid their family feud.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

എണ്ണമയമുള്ള പാത്രങ്ങൾ വൃത്തിയാക്കാൻ ഇത്ര എളുപ്പമായിരുന്നോ? ഇങ്ങനെ ചെയ്യൂ

ആധാര്‍ സുരക്ഷിതം, ഇതുവരെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് കേന്ദ്രം

പല്ലു തേച്ചു കഴിഞ്ഞാൽ, ബ്രഷ് എങ്ങനെ സൂക്ഷിക്കണം

ടി20 റാങ്കില്‍ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് സൂര്യകുമാര്‍ യാദവ്, ഒന്നാം സ്ഥാനം നിലനിര്‍ത്തി അഭിഷേക്

SCROLL FOR NEXT