മീനയും മകളും/ ഫേയ്സ്ബുക്ക് 
Entertainment

'2022 ൽ വീട്ടിലേക്ക് വന്ന ആദ്യത്തെ അതിഥി, കുടുംബത്തെ മുഴുവനും ഇഷ്ടമായി'; കോവിഡ് ബാധിച്ചെന്ന് മീന

പുതുവർഷത്തിൽ തന്റെ വീട്ടിലേക്കു വന്ന ആദ്യത്തെ അതിഥി കൊറോണയാണ് എന്നാണ് താരം പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ നടി മീനയ്ക്കും കുടുംബത്തിനും കോവിഡ്. രസകരമായ കുറിപ്പിലൂടെ താരം തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം ആരാധകരുമായി പങ്കുവച്ചത്. പുതുവർഷത്തിൽ തന്റെ വീട്ടിലേക്കു വന്ന ആദ്യത്തെ അതിഥി കൊറോണയാണ് എന്നാണ് താരം പറയുന്നത്. 

മീനയുടെ കുറിപ്പ്

‘2022 ൽ എന്റെ വീട്ടിൽ വന്ന ആദ്യ അതിഥി. മിസ്റ്റർ കൊറോണ. അദ്ദേഹത്തിന് എന്റെ മുഴുവൻ കുടുംബത്തെയും വല്ലാതങ്ങ് ഇഷ്ടമായി. എന്നാൽ അധികകാലം അതിനെ വീട്ടിലിരുത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല. നിങ്ങളും ജാഗരൂകരാകുവിൻ. ആരോഗ്യത്തോടെ ഇരിക്കൂ. രോഗം പടർത്താതിരിക്കാനും ശ്രദ്ധിക്കൂ.’- എന്നാണ് മീന കുറിച്ചത്. തന്റെ ചിത്രത്തിനൊപ്പമാണ് താരം കുറിച്ചത്. 

മോഹൻലാലിനൊപ്പം ബ്രോ ഡാഡിയിൽ

കഴിഞ്ഞ ദിവസം മീനയുടെ മകൾ നൈനികയുടെ പിറന്നാളായിരുന്നു. മകൾക്കായി വമ്പൻ സർപ്രൈസ് ആണ് താരം ഒരുക്കിയത്. മാസ്ക് ധരിച്ച് ബർത്ത്ഡ് ആഘോഷിക്കുന്ന നൈനികയുടെ വിഡിയോ താരം പങ്കുവച്ചിരുന്നു. , മീന പ്രധാനവേഷത്തിലെത്തുന്ന മോഹൻലാൽ ചിത്രം ‘ബ്രോ ഡാഡി’ റിലീസിനൊരുങ്ങുകയാണ്. ദൃശ്യം 2വിനു ശേഷം മോഹൻലാലും മീനയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശക്തമായ മഴ: സംസ്ഥാനാത്ത് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺ​ഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്‌തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്‍; ആശുപത്രിയില്‍ നിന്നും വിഡിയോ

വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!

ഒട്ടും 'മമത'യില്ലാതെ ബംഗാള്‍; നന്ദിഗ്രാമിലും രജിനഗറിലും ബിജെപിക്ക് തകര്‍പ്പന്‍ ജയം