ചിത്രം: ഫേസ്ബുക്ക് 
Entertainment

നടൻ മോഹിത് റൈന വിവാഹിതനായി, 'ശിവ ഭ​ഗവാന്' ആശംസകളുമായി ആരാധകർ

അതിഥി ശര്‍മയാണ് വധു

Author : സമകാലിക മലയാളം ഡെസ്ക്

ഹിന്ദി സിനിമ- സീരിയൽ താരം മോഹിത് റൈന വിവാഹിതനായി. അതിഥി ശര്‍മയാണ് വധു. വിവാഹഫോട്ടോ പങ്കുവച്ച് മോഹിത് തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. ദീർഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. എല്ലാവരുടെയും സ്‌നേഹവും പ്രാര്‍ഥനകളും തനിക്കുണ്ടാകണമെന്ന്‌ മോഹിത് അറിയിച്ചു. 

ദേവോം കി ദേവ് മഹാദേവ് എന്ന ടെലിവിഷന്‍ സീരിയലിലെ പരമശിവന്റെ വേഷം ചെയ്താണ് മോഹിത് ശ്രദ്ധേയനാവുന്നത്. കേരളത്തിലും താരത്തിന് ആരാധകർ ഏറെയാണ്. മഹാദേവന് ആശംസകൾ നേർന്നുകൊണ്ട് നിരവധി ആരാധകരാണ് കമന്റ് ചെയ്യുന്നത്. ഡോണ്‍ മുത്തു സ്വാമി എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. ഉറി-ദ സര്‍ജിക്കല്‍ സ്ര്‌ടൈക്ക്, മിസിസ് സീരിയല്‍ കില്ലര്‍, ഷിദാത് എന്നിവയാണ് മറ്റു ചിത്രങ്ങള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യ വിരുദ്ധം, പോരാട്ടം തുടരും: വി ഡി സതീശന്‍