ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

കുട്ടി പ്രണവിന് അച്ഛന്റെ പൊൻമുത്തം; കമന്റുമായി മോഹൻലാൽ, 'രാജാവും രാജകുമാരനും' 

ആനപ്പുറത്തിരിക്കുന്ന മറ്റൊരു ചിത്രവും പ്രണവ് പങ്കുവച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കുട്ടിക്കാലത്തെ ഓർമ്മകൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടൻ പ്രണവ് മോഹൻലാൽ. അച്ഛന്റെ വാത്സല്യവും സ്നേഹവും നിറഞ്ഞുനിൽക്കുന്ന മനോഹരചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. മകനെ നെഞ്ചോട് ചേർത്തിരുത്തി കവിളിൽ ഉമ്മ നൽകുന്ന മോഹൻലാലിനെയാണ് പ്രണവ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രത്തിൽ കാണാനാകുന്നത്. 

ചിത്രത്തിന് കമന്റുമായി മോഹൻലാലും എത്തി. ഹൃദയത്തിന്റെയും മുത്തം നൽകുന്നതിന്റെയും ഇമോജികളാണ് താരം കമന്റിൽ നൽകിയത്. 'രാജാവും രാജകുമാരനും' എന്നാണ് ചിത്രത്തെ ആരാധകർ വിശേഷിപ്പിച്ചത്. ആനപ്പുറത്തിരിക്കുന്ന മറ്റൊരു ചിത്രവും പ്രണവ് പങ്കുവച്ചിട്ടുണ്ട്. ഈ ചിത്രത്തിനും കമന്റ് നൽകാൻ മോഹൻലാൽ മറന്നില്ല. 

സിനിമാവിശേഷങ്ങളും യാത്രക്കിടയിൽ പകർത്തുന്ന ചിത്രങ്ങളുമാണ് പ്രണവ് സാധാരണ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവയ്ക്കുന്നത്. ഇതാദ്യമായാണ് താരം അച്ഛനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരത്ത് അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ആകാശത്തൊട്ടില്‍ പൊട്ടിവീണു; നിരവധിപേര്‍ക്ക് പരിക്ക്

'5000 ജൂനിയർ ആർട്ടിസ്റ്റുകളുള്ള സെറ്റിൽ ‍ഞങ്ങൾ വെറും 8 പേരാണ് ഷൂട്ട് ചെയ്യാനുണ്ടായിരുന്നത്; എല്ലാ ഫ്രെയിമിലും സൂര്യ വേണമെന്ന് എനിക്ക് നിർബന്ധമില്ല'

'വെറുതെ ടൊവിനോയെ സംശയിച്ചു...'; അമ്മ പുതപ്പ് പാട്ടിന്റെ രഹസ്യം ഇതാ; അമ്പരപ്പോടെ ആരാധകര്‍!

നെഞ്ചുവേദന മാത്രം അല്ല; യുവാക്കളിലെ ഹൃദയാഘാത ലക്ഷണങ്ങൾ അറിയാം

'സീരിയല്‍ നിലവാരം പോലുമില്ലാത്ത ദൃശ്യം3യുടെ പിആര്‍ ടീം, കാട്ടാളനെ തകര്‍ക്കാന്‍ നെഗറ്റീവ് റിവ്യു'; വ്യാജന്മാര്‍ക്കെതിരെ പെപ്പെ

SCROLL FOR NEXT