പ്രേംജിയും വിനൈതയും/ ഇൻസ്റ്റ​ഗ്രാം 
Entertainment

ഈ വർഷം വിവാഹിതനാകുമെന്ന് നടൻ പ്രേംജി അമരൻ; 22 കാരിയായ ​ഗായികയുമായി പ്രണയത്തിലെന്ന് റിപ്പോർട്ടുകൾ

44ാം വയസിലും അവിവാഹിതനായി തുടരുകയാണ് താരം

സമകാലിക മലയാളം ഡെസ്ക്

കോമഡി കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് പ്രേംജി അമരൻ. എന്നാൽ നടൻ എന്ന നിലയിൽ മാത്രമല്ല, ​ഗായകൻ, സം​ഗീത സംവിധായകൻ എന്നീ നിലകളിലും പ്രേംജി ശ്രദ്ധേയനാണ്. 44ാം വയസിലും അവിവാഹിതനായി തുടരുകയാണ് താരം. പുതുവർഷത്തിൽ സന്തോഷവാർത്തയുമായാണ് പ്രേംജി എത്തിയത്. തന്റെ വിവാഹം ഈ വർഷം ഉണ്ടാകുമെന്നാണ് പ്രേംജി ആരാധകരെ അറിയിച്ചത്. 

പുതുവത്സരാശംസകൾ. ഈ വർഷം എന്റെ വിവാഹമുണ്ടാകും.- എന്നാണ് പ്രേംജി എക്സിൽ കുറിച്ചത്. വിവാഹം കഴിക്കുന്നത് ആരെയായിരിക്കും എന്ന കാര്യം താരം വ്യക്തമാക്കിയിട്ടില്ല. എന്നാൽ ​ഗായിക വിനൈത ശിവകുമാറുമായി താരം പ്രണയത്തിലാണ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. 22 കാരിയാണ് വിനൈത. 

2022ലെ വാലന്റൈൻസ് ദിനത്തിൽ വിനൈത തന്നെയാണ് പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. പ്രൈംജിക്കൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്. കൂടാതെ പ്രേംജിയുടെ പിറന്നാൾ ദിനത്തിൽ ​ഗായിക ഒന്നിച്ചുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. വിവാഹം ഔദ്യോ​ഗികമായി പ്രഖ്യാപിക്കുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ. 

തമിഴിലെ നിരവധി സൂപ്പർഹിറ്റ് സിനിമകളിലും വേഷമിട്ടിട്ടുള്ള നടനാണ് പ്രേംജി. വിജയ്‍  നായകനായി എത്തുന്ന ​ഗ്രേറ്റസ്റ്റ് ഓഫ് ദി ഓൾ ടൈമാണ് പ്രേംജിയുടെ പുതിയ ചിത്രം. സുപ്രധാന വേഷത്തിൽ താരം എത്തുമെന്നാണ് വിവരം. തമിഴിൽ അറിയപ്പെടുന്ന ​ഗായികയാണ് വിനൈത. തമിഴിൽ മാത്രമല്ല ഹിന്ദിയിലും ​ഗാനം ആലപിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT