ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

പൃഥ്വിരാജിന്റെ ശസ്ത്രക്രിയ പൂർത്തിയായി; രണ്ട് മാസം വിശ്രമം 

മറയൂരിൽ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ‘വിലായത്ത് ബുദ്ധ’യുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിക്ക് പരിക്കേറ്റത്

Author : സമകാലിക മലയാളം ഡെസ്ക്

സിനിമാ ഷൂട്ടിങ്ങിനിടെ പരിക്കേറ്റ നടന്‍ പൃഥ്വിരാജിന്റെ ആരോഗ്യനില തൃപ്തികരം. കാലിനു പരുക്കേറ്റ താരത്തിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. രണ്ടുമാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.

മറയൂരിൽ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ‘വിലായത്ത് ബുദ്ധ’യുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിക്ക് പരിക്കേറ്റത്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയിൽ കാലിന്റെ ലിഗമെന്റിനു പരിക്കേൽക്കുകയായിരുന്നു. കെഎസ്ആർടിസി ബസ്സിനുള്ളിൽ നിന്നുള്ള സംഘട്ടനം ചിത്രീകരിച്ചശേഷം ചാടിയിറങ്ങുന്നതിനിടെയാണ് താരം തെന്നിവീണത്. ഇന്ന് രാവിലെയാണ് കീഹോൾ ശസ്ത്രക്രിയ നടത്തിയത്. രണ്ട് ദിവസത്തിനുള്ളിൽ താരം ആശുപത്രിവിടുമെന്നാണ് വിവരം. 

ജൂലൈയിൽ എമ്പുരാന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അമേരിക്കയിലേക്ക് പോകാനിരിക്കുകയായിരുന്നു പൃഥ്വിരാജ്. പരിക്കേറ്റതിനെത്തുടർന്ന് വിലായത്ത് ബുദ്ധ, എമ്പുരാൻ, ​ഗുരുവായൂരമ്പല നടയിൽ തുടങ്ങിയ സിനിമകളുടെ ചിത്രീകരണം നീളും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT