ഫോട്ടോ: ട്വിറ്റർ 
Entertainment

'നഗ്ന വീഡിയോ അയയ്ക്കാൻ ആവശ്യപ്പെട്ടു'- രാജ് കുന്ദ്രയ്ക്കെതിരെ സാഗരിക സുമൻ

'നഗ്ന വീഡിയോ അയയ്ക്കാൻ ആവശ്യപ്പെട്ടു'- രാജ് കുന്ദ്രയ്ക്കെതിരെ സാഗരിക സുമൻ

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായിയും ശിൽപ്പ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയ്ക്കെതിരെ ആരോപണവുമായി നടി സാഗരിക ഷോണ സുമൻ. രാജ് കുന്ദ്രയും സംഘവും തന്നെയും ചൂഷണം ചെയ്യാൻ ശ്രമിച്ചുവെന്ന് നടി വെളിപ്പെടുത്തി. മാധ്യമങ്ങളോട് സംസാരിക്കവേയാണ് നടി ആരോപണം ഉന്നയിച്ചത്. 

ഓഡീഷന് നഗ്ന വീഡിയോ അയക്കാനാണ് കുന്ദ്ര ആവശ്യപ്പെട്ടത്. എന്നാൽ ഞാൻ വിസമ്മതിച്ചു. പിന്നീട് ഓഡീഷന് പോയില്ല. ഒരുപാട് ആളുകളുടെ ജീവിതം നശിപ്പിച്ചവരാണ് ഇവർ- സാഗരിക ആരോപിച്ചു.

നീലച്ചിത്ര നിർമാണവും ആപ്പുകളിലൂടെ അവ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കുന്ദ്ര അറസ്റ്റിലായത്. ഫെബ്രുവരിയിൽ മുംബൈ ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത കേസിലാണ് കൂടുതൽ തെളിവുകൾ ലഭിച്ചതിനെ തുടർന്ന് അറസ്റ്റ്. 

നീലച്ചിത്ര നിർമ്മാണത്തിന്റെ മുഖ്യആസൂത്രകൻ രാജ് കുന്ദ്രയാണെന്നും പൊലീസ് അറിയിച്ചു. കുന്ദ്രയ്‌ക്കെതിരെ മതിയായ തെളിവുകൾ ഉണ്ടെന്നും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മുംബൈ പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു; പകരം ആര്?

പലിശയായി മാത്രം അഞ്ചു ലക്ഷം രൂപ ലഭിക്കണോ?; അറിയാം ഈ സ്‌കീം

ഇടപാടുകള്‍ വിദേശത്തു നിന്ന്, ഭാര്യയുടെ അക്കൗണ്ട് ഉപയോഗിച്ച് എംഡിഎംഎ വില്‍പ്പന, കണ്ണൂരില്‍ ആഡംബര ബൈക്കില്‍ കടത്ത്; യുവാവ് പിടിയില്‍

95% മാർക്കുണ്ടോ?, ഒരു വർഷം സൗജന്യമായി യാത്ര ചെയ്യാം; വിദ്യാർഥികൾക്ക് അബുദാബിയുടെ സമ്മാനം

അടിയോടടി! അസ്ഹറുദ്ദീന് മൂന്നാം സെഞ്ചുറി; കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ